ഓരോ Software-നും പിറകിൽ ഒരു കഥയുണ്ട്. മിക്കവയും ഒരു Business Plan-ൽ നിന്നോ Market Opportunity-ൽ നിന്നോ ജനിക്കുന്നു. സെക്യൂർ ലെഡ്ജർ ജനിച്ചത് അതിനേക്കാൾ പഴക്കമേറിയ, കൂടുതൽ വ്യക്തിഗതമായ ഒരു ആഗ്രഹത്തിൽ നിന്നാണ് — ഒരു ചെറുപ്പക്കാരൻ ഇടവക പൊതുയോഗങ്ങളിൽ ഇരുന്ന്, കൈകൊണ്ടെഴുതിയ ലെഡ്ജറുകളുമായി ട്രഷറർ ഉഴലുന്നത് കണ്ടു, ഇതിനൊരു നല്ല വഴി ഉണ്ടാകണം എന്ന് മനസ്സിൽ ഉറച്ചതിൽ നിന്ന്.

ഇതാണ് ആ കഥ.

1992 — ആദ്യ ആപ്ലിക്കേഷൻ, ആദ്യ ആഗ്രഹം

ഒരു സിസ്റ്റം അനലിസ്റ്റ്/കമ്പ്യൂട്ടർ പ്രോഗ്രാമറായി സൗദി അറേബ്യയിലെ എയർപോർട്ടുകളിൽ ജോലി ചെയ്യുന്ന കാലത്ത്, 1992 ലായിരുന്നു ഞാൻ തനിയെ ആദ്യത്തെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ തയ്യാറാക്കിയത്. അന്നു മുതൽ 2015 വരെ പല ആവശ്യങ്ങൾക്കുമായി ആപ്ലിക്കേഷനുകൾ (Projects — Credentials Page) നിർമ്മിക്കുമ്പോളൊക്കെ, 18 വയസ്സ് വരെ ഞാൻ വളർന്ന എന്റെ വീടിനു സമീപത്തുതന്നെ സ്ഥിതി ചെയ്യുന്ന, എന്റെ വ്യക്തിത്വ വികസനത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയിട്ടുള്ള, എന്റെ ഇടവക ദേവാലയത്തിന് (സേക്രഡ് ഹേർട്ട് ചർച്ച് — അടൂർ) കണക്ക് സൂക്ഷിക്കുന്നതിന് ഒരു ആപ്ലിക്കേഷൻ നിർമ്മിച്ചു സമർപ്പിക്കണമെന്ന ആഗ്രഹം മനസ്സിൽ പൊന്തി വന്നിരുന്നു.

ഒരു ആഗ്രഹം — 23 വർഷം മനസ്സിൽ ജ്വലിച്ചു നിന്ന ആഗ്രഹം — ഒടുവിൽ പൂർത്തീകരിക്കപ്പെടാൻ ഉള്ള നിമിഷം വന്നു.

1992

വിത്ത് മുളയ്ക്കുന്നു

സൗദി അറേബ്യയിൽ ആദ്യ Independent Computer Application പൂർത്തിയാക്കി. ഇടവകക്ക് വേണ്ടി Accounting Software നിർമ്മിക്കണമെന്ന ആഗ്രഹം രൂപം കൊള്ളുന്നു.

1987 വരെ — പൊതുയോഗ അനുഭവങ്ങൾ

1987 വരെയുള്ള എന്റെ എയർ ഫോഴ്സ് ജീവിതത്തിൽ അവധിക്ക് നാട്ടിൽ വരുമ്പോളൊക്കെ പള്ളി പൊതുയോഗങ്ങളിൽ പങ്കെടുക്കുവാൻ അവസ്സരം ലഭിച്ചിരുന്നു. കണക്കെഴുത്തും പൊതുയോഗത്തിലെ കണക്ക് അവതരണവും വലിയ പ്രശ്നങ്ങൾക്കും തർക്കങ്ങൾക്കും കാരണമാകുന്നത് നേരിൽ കണ്ടറിഞ്ഞതുകൊണ്ടാകാം പള്ളിക്ക് അക്കൗണ്ടിങ്ങിനു വേണ്ടി സോഫ്റ്റ്‌വെയർ അത്യാവശ്യമാണെന്ന ധാരണ രൂപപ്പെട്ടത്.

ഇടവക ദേവാലയം — ഞാൻ വളർന്ന, എന്റെ ജീവിതത്തെ ആഴത്തിൽ സ്വാധീനിച്ച ആ പള്ളി — എന്റെ മനസ്സിൽ നിന്നൊരിക്കലും മായ്ക്കപ്പെട്ടില്ല. ആ ഇടവകക്ക് ഒരു ആപ്ലിക്കേഷൻ നിർമ്മിച്ചു സ്നേഹ-കൃതജ്ഞതയോടെ സമർപ്പിക്കണം — ഇത് ഒരു ആഗ്രഹം മാത്രമല്ല, ഒരു വ്യക്തിഗത പ്രതിജ്ഞ പോലെ ആയിത്തീർന്നിരുന്നു.

2015 — പെൻഷൻ, ട്രസ്റ്റിസ്ഥാനം, അനുകൂല നിമിഷം

2015 ൽ ബാംഗ്ലൂർ എയർപോർട്ടിൽ നിന്നും പെൻഷനായി നാട്ടിൽ വന്ന ഉടനെ തന്നെ ഇടവകയുടെ ട്രസ്റ്റിയായി എന്നെ തെരഞ്ഞെടുത്തത് എന്റെ ആഗ്രഹ പൂർത്തീകരണത്തിന് വളരെ സഹായകരമായി. പുതിയ ദേവാലയത്തിന്റെ പണി ആരംഭിക്കുവാനുള്ള ഒരുക്കങ്ങൾ നടക്കുന്ന ആ സമയം ഒരു മാറ്റത്തിനു വളരെ അനുയോജ്യവുമായിരുന്നു.

ഒരു Building Construction Project-ന്റെ Fund-ഉം Regular Parish Accounts-ഉം ഒരേ സമയം കൈകാര്യം ചെയ്യേണ്ടി വരുമ്പോൾ, കൈകൊണ്ടെഴുതിയ Register-കൾ ഉപയോഗിക്കുന്നത് ഒരു Community-ക്ക് ആവശ്യമായ Transparency ഉറപ്പ് വരുത്തുന്നത് ഏതാണ്ട് അസാദ്ധ്യമായ ഒരു കാര്യമാണ്. ഞാൻ ഉടൻ തന്നെ ജോലിയിൽ ഏർപ്പെട്ടു.

2015

Secure Ledger v1 — സേവനത്തിൽ ജനിച്ചു

ജൂൺ 2015-ൽ Desktop Application-ആയി ആദ്യ Version പൂർത്തിയായി. Sacred Heart Church, Adoor-ന്റെ Regular Accounts-ഉം Church Construction Fund-ഉം Manage ചെയ്യാൻ.

ജൂൺ 2015 — ആദ്യ Version ലൈവ് ആകുന്നു

സെക്യൂർ ലെഡ്ജറിന്റെ ആദ്യത്തെ പതിപ്പ് 2015 ജൂണിൽ ഒരു Desktop Application ആയി നിർമ്മിക്കപ്പെട്ടത് പള്ളിക്കണക്കും ദേവാലയ നിർമ്മാണ ഫണ്ടും വളരെ സുതാര്യമായി, കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് ഉപകരിച്ചുവെന്നത് ചരിത്ര വസ്തുതയാണ്.

ആദ്യ പൊതുയോഗം മുതൽ തന്നെ വ്യത്യാസം പ്രകടമായിരുന്നു. ഏതൊരു Account Head-ന്റേയും, ഏതൊരു Period-ന്റേയും ഒരു Detailed Ledger ഒറ്റ Click-ൽ Print ചെയ്ത് ഹാജരാക്കാം. Register-കൾ മറിക്കേണ്ട ആവശ്യമില്ല, ഉത്തരം കണ്ടെത്താൻ മിനിറ്റുകൾ കാത്തുനിൽക്കേണ്ട ആവശ്യമില്ല.

തർക്കങ്ങളുടെ ഉറവിടമായിരുന്ന കണക്കുകൾ ആത്മവിശ്വാസത്തിന്റെ ഉറവിടമായി മാറി. ഇതിലും വലിയ ഒരു വിജയ അടയാളം ഇല്ല.

2015–2018 — തെളിയിക്കപ്പെട്ട മൂന്ന് വർഷങ്ങൾ

രണ്ടു വർഷം കൊണ്ട് പള്ളിപ്പണി പൂർത്തിയാക്കി 2017 സെപ്റ്റംബർ 17-ന് കൂദാശ ചെയ്യപ്പെടുകയും, താമസിയാതെ തന്നെ പൂർണ്ണമായ കണക്ക് പൊതുയോഗത്തിൽ അവതരിപ്പിക്കുകയും ചെയ്തു.

2015 മുതൽ 2018 വരെയുള്ള എല്ലാ വാർഷിക/അർദ്ധ വാർഷിക പൊതുയോഗങ്ങളിലും ഈ ആപ്ലിക്കേഷനിൽ നിന്നുമുള്ള കണക്കാണ് അവതരിപ്പിച്ചത്. എല്ലാ വർഷവും External Auditors-ന് ആധുനിക രീതിയിലുള്ള Computer Printout-ഉം Soft Copy-ഉം (Excel) നൽകിയതിനാൽ പ്രശ്നങ്ങളൊന്നുമില്ലാതെ Audit കടമ്പ കടന്ന് കണക്കുകൾ യഥാ സമയം അംഗീകരിക്കപ്പെട്ടു.

2017

പുതിയ ദേവാലയം കൂദാശ ചെയ്യപ്പെട്ടു

Sacred Heart Church, Adoor — 2017 സെപ്റ്റംബർ 17-ന് കൂദാശ. Construction Fund-ന്റെ പൂർണ്ണ Transparent Account പൊതുയോഗത്തിൽ അവതരിപ്പിക്കപ്പെട്ടു — Secure Ledger-ൽ നിന്നും Generate ചെയ്ത Reports ഉപയോഗിച്ച്.

കണക്കിനപ്പുറം — വെബ്സൈറ്റും ഓൺ-ലൈൻ ഡയറക്ടറിയും

കണക്ക് മാത്രം കൈകാര്യം ചെയ്താൽ പോരാ, വെബ്സൈറ്റും ഓൺ-ലൈൻ ഡയറക്ടറിയുമൊക്കെ പള്ളിക്ക് ആവശ്യമാണെന്ന അഭിപ്രായങ്ങളെ മാനിച്ചാണ് www.shcadoor.com എന്ന Website നിർമ്മിച്ചത്. Website-ൽ ഉൾക്കൊള്ളിച്ചിരുന്ന ഓൺ-ലൈൻ ഡയറക്ടറി കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽക്കൂടി തയ്യാറാക്കിയതായിരുന്നു.

2018-ൽ ഞാൻ ട്രസ്റ്റിസ്ഥാനം ഒഴിഞ്ഞതിനു ശേഷം വന്ന ട്രസ്റ്റിമാർ ആ സോഫ്റ്റ്‌വെയർ തന്നെ ഇന്നും ഉപയോഗിക്കുന്നുവെന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷകരവും അഭിമാനകരവും ആണ്. ഒരു പ്രത്യേക സമൂഹത്തിനു വേണ്ടി, പ്രത്യേക ഉദ്ദേശ്യത്തോടെ, ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഒരു പ്രത്യേക കാലഘട്ടത്തിൽ ഇരുന്ന വ്യക്തിയുടെ ആവശ്യത്തിനുവേണ്ടി മാത്രം നിർമ്മിക്കപ്പെട്ട സോഫ്റ്റ്‌വെയർ, ആ വ്യക്തിയുടെ ഔദ്യോഗിക കാലാവധിക്കു ശേഷവും ആ സമൂഹത്തിന് ഉപയോഗപ്രദമായിക്കൊണ്ടിരിക്കുന്നു — ഇതിനേക്കാൾ വലിയ ഒരു അംഗീകാരം ഈ സോഫ്റ്റ്‌വെയറിന് ലഭിക്കാനില്ല എന്നു ഞാൻ കരുതുന്നു.

2023 — സാങ്കേതിക നവീകരണം

ഒരു Computer Software-ന് കാലാകാലങ്ങളിൽ സാങ്കേതിക വിദ്യയിൽ ഉണ്ടാവുന്ന പുരോഗതിക്കനുസ്സരിച്ചുള്ള മാറ്റങ്ങൾ അനിവാര്യമായതുകൊണ്ട് 2023-ൽ Secure Ledger ഒരു Website Application (PHP/MySQL) ആയി രൂപാന്തരം പ്രാപിച്ചു.

അപ്പോളാണ് ഒരു പ്രധാന ചിന്ത ഉടലെടുത്തത്: ഈ സോഫ്റ്റ്‌വെയർ എൻ്റെ പള്ളിക്കു മാത്രമായി എന്തിനു ചുരുക്കണം? എന്തുകൊണ്ട് ലോകത്തെവിടെയുമുള്ള മറ്റു പള്ളികൾക്കും സംഘടനകൾക്കും അസ്സോസിയേഷനുകൾക്കും ക്ലബ്ബ്കൾക്കും ഉപകരിക്കുന്ന രീതിയിൽ ഇതിനെ പരിഷ്കരിച്ചുകൂടാ? കൈയെഴുത്തു കണക്കുപുസ്തകങ്ങളുടെ പ്രശ്നം അടൂരിൽ മാത്രം ഒതുങ്ങുന്നതല്ലല്ലോ! ഇവ സർവ്വ വ്യാപകമായ, ആഗോള യാഥാർത്ഥ്യങ്ങളാണ്.

ഈ ചിന്ത ഒരു തീരുമാനമായി: ഈ Software-നെ ഏതൊരു Organisation-നും ലളിതമായി ഉപയോഗിക്കാവുന്ന ഒരു Product ആക്കി മാറ്റണം. അങ്ങനെ, 2026-ൽ ഒരു Android Application-ആയി രൂപമെടുത്തു. ഇപ്പോൾ ഇത് Google Play Store-ൽ Verified App-ആയി ലഭ്യവുമായിരിക്കുന്നു.

2026

Google Play Store-ൽ Secure Ledger

Verified Android Application-ആയി Launch ചെയ്തു. Churches, Temples, NGO-കൾ, Associations — Cloud Dependency ഇല്ലാതെ Professional Accounting ആവശ്യമുള്ള ലോകത്തെവിടെയുമുള്ള ഏതൊരു സംഘടനക്കും ലഭ്യം.

രണ്ട് Apps, ഒരൊറ്റ Vision

കണക്കും അംഗങ്ങളുടെ വിവരങ്ങൾ അടങ്ങിയ ഡേറ്റായും രണ്ടു തലത്തിലുള്ള വ്യക്തികൾ കൈകാര്യം ചെയ്യുവാനുള്ള സാധ്യതയും, പരമ പ്രധാനമായ ഡേറ്റാ സുരക്ഷയും പരിഗണിച്ച്, "Secure Ledger", "Family Directory" എന്നീ രണ്ട് സ്വതന്ത്രമായ ആപ്ലിക്കേഷനുകളായിട്ടാണ് Google Play Store-ൽ അവതരിപ്പിച്ചിരിക്കുന്നത്.

ആധുനിക ഡേറ്റാസുരക്ഷാ രീതികൾ പിന്തുടരുന്ന ഒരു വലിയ സംഘടനയിൽ, കമ്പ്യൂട്ടറിൽ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വ്യക്തിക്ക് Member Database-ലേക്ക് പ്രവേശിക്കാൻ അനുവാദം ഉണ്ടാകണമെന്നില്ല. ഡയറക്ടറി കൈകാര്യം ചെയ്യുന്ന ആൾക്ക് കണക്കു സംബന്ധമായ ഡേറ്റായിലേക്ക് Visibility വേണ്ടതുമില്ല. ഈ Data Security Best Practice-നും Organisation Governance-നും മുന്തിയ പരിഗണന കൊടുത്തുകൊണ്ടാണ് രണ്ട് സ്വതന്ത്ര ആപ്ലിക്കേഷനുകളായി ഇവയെ രൂപപ്പെടുത്തിയിരിക്കുന്നത്.

ഒരേസമയം ആൻഡ്രോയിഡ് മൊബൈലിലും വിൻഡോസ് കംപ്യൂട്ടറിലും ഉപയോഗിക്കാവുന്ന രീതിയിലാണ് രണ്ട് ആപ്ലിക്കേഷനുകളും സംവിധാനം ചെയ്തിരിക്കുന്നത്. ഏതു സമയവും ഡേറ്റാ Excel Format-ൽ Import/Export ചെയ്യാവുന്ന സൗകര്യം കമ്പ്യൂട്ടർ — മൊബൈൽ ഡേറ്റാ സംയോജനവും ഡേറ്റാ ബാക്കപ്പും വളരെ ലളിതവും വേഗത്തിലുള്ളതുമാക്കുന്നു.

അനുഭവം — ഏറ്റവും വലിയ വ്യത്യാസം

ഈ മേഖലയിൽ 2015 മുതലുള്ള എന്റെ നേരിട്ടുള്ള അനുഭവജ്ഞാനം Secure Ledger-ഉം Family Directory-ഉം കഴിയുന്നിടത്തോളം കുറ്റമറ്റതും പരിപൂർണ്ണവും ഉപയോക്തൃ സൗഹൃദമായതും ആയിത്തീരാൻ വളരെയേറെ സഹായിച്ചിട്ടുണ്ടെന്നു ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു.

2015 മുതൽ 2018 വരെ ഞാൻ ഈ സോഫ്റ്റ്വെയറിൻറ്റെ ഡെവലപ്പറം അഡ്മിനിസ്ട്രേറ്ററും മാത്രമായിരുന്നില്ല — ഒരു വലിയ ഇടവകയിൽ, ദേവാലയ നിർമ്മാണം നടക്കുന്ന കാലഘട്ടത്തിൽ, സാമ്പത്തിക കാര്യങ്ങളുടെ ചുമതല തികഞ്ഞ ഉത്തരവാദിത്തബോധത്തോടെ നിർവ്വഹിക്കാൻ നിയോഗിക്കപ്പെട്ട ഒരു ട്രസ്റ്റി കൂടി ആയിരുന്നു. ആയതിനാൽ, സെക്യൂർ ലെഡ്ജറിൻറെ മൊത്തത്തിലുള്ള രൂപകൽപ്പനയും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ള ഓരോ റിപ്പോർട്ടിൻറെയും വർക്ക്ഫ്ലോയുടേയും ഘടനയും എല്ലാം ആ നേരിട്ടുള്ള, ജീവനുള്ള അനുഭവത്തിൽ നിന്ന് ഉരുത്തിരിഞ്ഞ് വന്നതാണ്.

ഞാൻ ഈ Software നിർമ്മിച്ചത് Organisations-ന് എന്ത് ആവശ്യമാണ് എന്ന് ഭാവന ചെയ്ത് അല്ല. നേരിട്ടുള്ള ഉത്തരവാദിത്തത്തിൽ നിന്ന് — ഒരു ട്രഷററുടെ, ഒരു ട്രസ്റ്റിയുടെ, ഒരു Auditor-ന് Answer ചെയ്യേണ്ടി വന്ന ഒരാളുടെ — ആഴമേറിയ അനുഭവത്തിൽ നിന്ന് ആണ്.

സെക്യൂർ ലെഡ്ജർ എല്ലാം തികഞ്ഞ ഒരു ഉൽപ്പന്നമല്ല. ഒരു സോഫ്റ്റ്വെയറും എല്ലാം തികഞ്ഞതാവില്ല. പക്ഷേ ഇത് ഒരു സത്യസന്ധമായ ഉൽപ്പന്നമാണ് — ഇത് ഉപയോഗിക്കാൻ പോകുന്ന ആളുകളുടെ പ്രായോഗിക വൈഷമ്യങ്ങളും അവർ നേരിടുന്ന സാഹചര്യങ്ങളും നേരിട്ട് മനസ്സിലാക്കിയ, അനുഭവിച്ച ഒരാളാൽ നിർമ്മിക്കപ്പെട്ടതാണ്.

നിങ്ങൾ ഒരു പള്ളിയുടെയോ, അമ്പലത്തിന്റെയോ, ഏതെങ്കിലും സംഘടനയുടെയോ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയാണെങ്കിൽ — ഈ കഥ നിങ്ങളുടെ സ്ഥാപനത്തിൽ നിങ്ങൾ കടന്നുപോകുന്ന സാഹചര്യങ്ങളുടെ പ്രതിധ്വനിയായി തോന്നുന്നുവെങ്കിൽ — സെക്യൂർ ലെഡ്‌ജർ നിർമ്മിച്ചത് നിങ്ങളെ മുൻനിർത്തി ആണ്.

സെക്യൂർ ലെഡ്ജർ പരീക്ഷിക്കുവാൻ ഒരു ചെലവുമില്ല. മൊബൈലിലേക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും കമ്പ്യൂട്ടറിലേക്ക് www.mathewsjacob.in നിന്നും ഫ്രീയായി ഡൌൺലോഡ് ചെയ്യാം. സോഫ്റ്റ്‌വെയറിൽ കൊടുത്തിരിക്കുന്ന സാമ്പിൾ ഡാറ്റാബേസ് ഉപയോഗിച്ച് എല്ലാ സവിശേഷതകളും നേരിട്ടറിഞ്ഞതിനു ശേഷം മാത്രം അന്തിമ തീരുമാനം എടുത്താൽ മതിയാവും.

Secure Ledger Download ചെയ്യൂ — സൗജന്യമായി Try ചെയ്യൂ

ഓരോ Feature-ഉം, ഓരോ Report-ഉം, ഓരോ Export-ഉം — ഒരൊറ്റ രൂപ ചെലവഴിക്കുന്നതിന് മുൻപ് Built-in Sample Database-ൽ പൂർണ്ണമായി Access ചെയ്യാം. Android-നും Windows PC-യ്ക്കും ലഭ്യം.