How to find out the best Health Insurance company? I’ve been researching this issue over a period of time and came to the conclusion that it should be decided on the claim experience and certainly not on the low premium.
Best Claim Experience in Health Insurance involves the following:
1.Acceptance and settlement of claims in less time
2. Less questions and confusions
3. Bare minimum deductions, in other words, coverage of full hospital expenses
4. Less complaints/grievances related to claim settlement
When I searched for the Health Insurance company with best Claim Settlement Ratio in the IRDA site and Google, HDFC ERGO appeared at the top with 97.5% claim settlement ratio in the last 3 years. Its complaints per claim was only 6% when other companies had 30% to 40% complaints per claim.
HDFC, the largest private bank in India and ERGO, the largest Insurance company in Germany formed the joint venture HDFC ERGO in 2002.
HDFC ERGO took over Apollo Munich, the largest private health insurance company in India in 2020.
Why a class of Indian citizens prefer HDFC ERGO over other Health Insurance Companies.
1. HDFC ERGO offers 2x coverage from Day-1 (Secure Benefit)
2. 100% increase in coverage after two years (Plus Benefit)
3. 100% restoration of base coverage (Restore benefit)
4. Zero deductions on listed non-medical expenses (Protect Benefit)
Some may think that the premium of HDFC ERGO health insurance plans is at higher side and the company’s products are only for the affluent class. But, when the freedom from hassles at the time of claim settlement and the guarantee to avoid co-payment of at least 10% of the hospital expenses that is quiet usual now a days are considered, the premium amount is reasonable. Moreover, with the option to pay the premium in EMIs with zero interest, HDFC Health Insurance has become the first choice of Indians today. Over and above, Personal Accident plan with annual premium of ₹3611 for a Sum Assured of ₹10 Lakh for accidental death and other benefits for treatments owing to accidents is actually designed for working class, especially workers in unorganized sectors like Drivers of Autorickshaw and Private Buses who are susceptible to accidents.
ഏറ്റവും നല്ല ഹെൽത്ത് ഇൻഷുറൻസ് കമ്പനി ഏതാണെന്നു എങ്ങിനെ കണ്ടെത്തും? എന്നെയും വലിയ ചിന്തക്കുഴപ്പത്തിലേക്കിയിട്ടുള്ള ഒരു ചോദ്യം തന്നെയാണിത്.
കഴിഞ്ഞ 5 വർഷത്തെ ഈ മേഖലയിലുള്ള എന്റെ അനുഭവം ഏറ്റവും കുറഞ്ഞ പ്രീമിയം ഈടാക്കുന്ന കമ്പനിയായിരിക്കും ഏറ്റവും നല്ല കമ്പനിയെന്ന നിഗമനത്തിൽ എത്തുന്നത് ഒരിക്കലും ശരിയാവില്ലയെന്നാണ്. മറിച്ച്, ക്ലെയിം ചെയ്യുന്ന അവസരത്തിൽ ഉപഭോക്താവിന് ഏറ്റവും നല്ല അനുഭവവും സേവനവും കൊടുക്കുന്ന കമ്പനിയായിരിക്കും ഏറ്റവും നല്ല ഹെൽത്ത് ഇൻഷുറൻസ് കമ്പനിയെന്നാണ് അനുഭവസ്ഥരായ ഹെൽത്ത് ഇൻഷുറൻസ് ഉപഭോക്താക്കളിൽ നിന്നും എനിക്കു ലഭിച്ച പ്രതികരണങ്ങളിൽക്കൂടി മനസ്സിലായിട്ടുള്ളത്.
ക്ലെയിം ചെയ്യുന്ന അവസരത്തിൽ ഉപഭോക്താവിന് ലഭിക്കുന്ന നല്ല അനുഭവങ്ങൾ താഴെ പറയുന്നവയാണ്:
1) കുറഞ്ഞ സമയത്തിനുള്ളിൽ ക്ലെയിം സ്വീകരിക്കുകയും പാസ്സാക്കുകയും ചെയ്യുക
2) സംശയദൃഷ്ടിയോടെയുള്ള ചോദ്യങ്ങളും ക്ലെയിം പാസ്സാകുമോയെന്ന ഉൽക്കണ്ഠയും കുറക്കുക
3) ഹോസ്പിറ്റൽ ചെലവ് പൂർണ്ണമായും ലഭിക്കുക
4) തർക്കങ്ങളും തർക്കപരിഹാര കത്തിടപാടുകളും ഒഴിവാക്കുക
ഉയർന്ന ക്ലെയിം സെറ്റിൽമെന്റ് റേഷ്യോ ഉള്ള ഹെൽത്ത് ഇൻഷുറൻസ് കമ്പനി ഏതാണെന്നു IRDA സൈറ്റിലും ഗൂഗിളിലും തിരഞ്ഞപ്പോൾ കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി 97.5% റേഷ്യോയോടുകൂടി HDFC ERGO എന്ന കമ്പനിയാണ് മുകളിൽ വന്നത്. ഈ കമ്പനിക്കെതിരെ ലഭിച്ച പരാതികളുടെ എണ്ണം വെറും 6% ആയിരുന്നു. മറ്റു ചില കമ്പനികൾക്കെതിരെ 30% മുതൽ 40% വരെ പരാതികൾ തർക്കപരിഹാര ഫോറങ്ങളിൽ ലഭിച്ചപ്പോൾ ഇത് ശ്രദ്ധിക്കപ്പെടേണ്ട നേട്ടമായിട്ടാണ് ഞാൻ കണ്ടത്.
ഇന്ത്യയിലെ ഏറ്റവും വലിയ പ്രൈവറ്റ് ബാങ്കായ HDFC യും ജർമ്മനിയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ ERGO യും ചേർന്ന് 2002 ൽ ഇന്ത്യയിൽ രൂപം കൊടുത്ത ഇൻഷുറൻസ് കമ്പനിയാണ് HDFC ERGO. (വായിക്കുക)
2020 ൽ അപ്പോളോ മ്യുണിക് എന്ന ഏറ്റവും വലിയ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയെ HDFC ERGO ഏറ്റെടുത്തു. (വായിക്കുക)
പ്രബുദ്ധരായ ഒരു വിഭാഗം ആളുകൾ എന്തുകൊണ്ട് HDFC ERGO ഹെൽത്ത് ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നുവെന്ന് ചിന്തിച്ചാൽ അത് താഴെ പറയുന്ന കാരണങ്ങളാലാണെന്ന് നിസ്സംശയം പറയുവാൻ കഴിയും.
1) തിരഞ്ഞെടുക്കുന്ന കവറേജ് തുകയുടെ ഇരട്ടി കവറേജ് ആദ്യദിവസം മുതൽ HDFC ERGO ഉറപ്പാക്കുന്നു.
2)രണ്ടാം വർഷം അവസാനം മുതൽ കവറേജ് തുക ഇരട്ടിയായി വർധിക്കുന്നു.
3)കവറേജ് തുക ക്ലെയിം ചെയ്ത് തീരുന്ന മുറയ്ക്ക് 100% പുനസ്ഥാപിക്കപ്പെടുന്നു.
4)സാധാരണയായി ഇൻഷുറൻസ് കമ്പനികൾ വഹിക്കാത്ത മെഡിക്കൽ സംബന്ധമല്ലാത്ത ചെലവുകൾ കൂടി HDFC ERGO കവർ ചെയ്യുന്നു.
HDFC ERGO ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം കൂടുതലാണെന്നും കമ്പനിയുടെ പ്ലാനുകൾ സമൂഹത്തിലെ ഉയർന്ന ശ്രേണിയിലുള്ളവരെ ഉദ്ദേശിച്ചു രൂപകൽപ്പന ചെയ്തിട്ടുള്ളവയാണെന്നും ചിലർ അഭിപ്രായപ്പെടാറുണ്ട്. എന്നാൽ, ക്ലെയിം ഉണ്ടാവുന്ന അവസ്സരങ്ങളിൽ ഉയർന്നുവരുന്ന തർക്കങ്ങളും അവ മൂലമുണ്ടാവുന്ന മാനസിക പിരിമുറുക്കങ്ങളും ഒഴിവാക്കി വളരെ സന്തോഷകരമായ അവസ്ഥയിൽ ആശുപത്രിവാസം കഴിച്ചുകൂട്ടാൻ സാധിക്കുന്ന അവസ്ഥ പരിഗണിക്കുമ്പോൾ പ്രീമിയം കൂടുതലാണെന്നു ഒരിക്കലും പറയുവാൻ കഴിയില്ല. കൂടാതെ , വെറും ₹3611 വാർഷിക പ്രീമിയം (ഒരു ദിവസം ₹10) അടച്ചു ₹10 ലക്ഷം അപകടമരണ കവറേജും മറ്റു പല അപകടാനന്തര ചികിത്സയ്ക്കുള്ള ചെലവുകളുടെ കവറേജും ഉറപ്പാക്കുന്ന പോളിസി ഓട്ടോ റിക്ഷാ ഡ്രൈവർമാർ, പ്രൈവറ്റ് ബസ് ഡ്രൈവർമാർ, സ്ഥിരമായി വാഹനം ഓടിക്കുന്നവർ മുതലായവരെപ്പോലെ അപകടങ്ങൾ സാധാരണമായ മേഖലകളിൽ ജോലി ചെയ്യുന്ന സാധാരണക്കാർക്കുവേണ്ടി രൂപം കൊടുത്തിട്ടുള്ളതാണ്.