സമർത്ഥമായ വിരമിക്കൽ പദ്ധതികൾ

ജീവിക്കാൻ മറന്നുപോയ അബ്ദുൽ ഖാദറിൻ്റെ  കഥ

ഒരു പുരുഷായുസ്സ് മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ പണം സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കുവാനായി ഉപയോഗിച്ചു പണി വാങ്ങിക്കൂട്ടിയ പലരും എൻ്റെ  സുഹൃത്തുക്കളായിട്ടുണ്ട്. എന്നോടൊപ്പം 10 വർഷക്കാലം ജിദ്ദയിൽ ഉണ്ടായിരുന്ന എൻ്റെ  സുഹൃത്ത് അബ്ദുൽ ഖാദർ ഒരു നല്ല ഉദാഹരണമാണ്. (വ്യക്തിപരമായ സ്വകാര്യത പരിഗണിച്ചു എൻ്റെ  സുഹൃത്തിൻ്റെ  ഇവിടെ കൊടുക്കുന്ന പേരും സ്ഥലവും ഫോട്ടോയും യഥാർത്ഥത്തിലുള്ളതല്ല.) 21 വയസ്സുള്ളപ്പോൾ, 1970 കളുടെ ആരംഭത്തിൽ സൗദി അറേബ്യയിലേക്ക് ചേക്കേറിയതാണ് അബ്ദുൽ ഖാദർ. 1996 ൽ ഞങ്ങൾ ജിദ്ദയിൽ കണ്ടുമുട്ടുമ്പോൾ അബ്ദുൽ ഖാദറിന് 46 വയസ്സുണ്ടായിരുന്നു. 2003 ൽ അദ്ദേഹം പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു പോന്നു. അതിനു മുൻപ് തന്നെ മകളുടെ വിവാഹം നടത്തി. മകൾ ഭർത്താവിനോടൊപ്പം ഇംഗ്ലണ്ടിൽ ആയിരുന്നു. മകൻ നഴ്സിംഗ് പഠിച്ചതിനു ശേഷം മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പല ആശുപത്രികളിലും ജോലിചെയ്ത് റിയാദിൽ സർക്കാർ ആശുപത്രിയിൽ ജോലിക്കു കയറി.

Read in English

അപ്പോഴാണ് ഒരു വലിയ വീട്ടിൽ ഭാര്യ തനിച്ചായിപ്പോയല്ലോയെന്ന ആവലാതി ഉണ്ടാവുകയും അബ്ദുൽ ഖാദർ നാട്ടിലേക്കു പോരുകയും ചെയ്തത്. പോരുമ്പോൾ ഒരു നല്ല സംഖ്യ കമ്പനിയിൽ നിന്നും കിട്ടി. കൂടാതെ ഏതാണ്ട് 33 വർഷക്കാലത്തെ സമ്പാദ്യമായും കുറേ പണം ഉണ്ടായിരുന്നു. വെറുതെ വീട്ടിലിരിക്കുന്നത് നല്ല കാര്യമല്ലല്ലോയെന്നു കരുതി അദ്ദേഹം ടൗണിൽ ഒരു ബിസിനസ്‌ ആരംഭിച്ചു. ഒരു കെട്ടിട നിർമ്മാണ സാമഗ്രികളുടെ കട. 2007 ൽ ഞാൻ എൻ്റെ  മകൻ്റെ  വിവാഹത്തിന് ക്ഷണിക്കാൻ ചെന്നപ്പോൾ ആ ടൗണിലെ ഏറ്റവും കൂടുതൽ വിറ്റുവരവുണ്ടായിരുന്ന കടയായിരുന്നു അത്.

2024 ജൂൺ മാസത്തിലും ഞാൻ അബ്ദുൽ ഖാദറിനെ കാണാൻ പോയിരുന്നു. അബ്ദുൽ ഖാദറിൻ്റെ  കടയെ തോൽപ്പിക്കത്തക്കവണ്ണം ഇതേ സാമഗ്രികളുടെ ആധുനിക രീതിയിലുള്ള ഷോറൂമുകൾ മൂന്നുനാലെണ്ണം ആ ടൗണിൽ പൊന്തിവന്നിട്ടുണ്ട്. അബ്ദുൽ ഖാദറിൻ്റെ  കടയിൽ വലിയ കച്ചവടമൊന്നുമില്ല. അബ്ദുൽ ഖാദറിന് ചില ആരോഗ്യപ്രശ്നങ്ങളും ഉണ്ട്. ഹിരണിയയുടെ ഓപ്പറേഷൻ രണ്ടു തവണ നടത്തി. ഹൃദയ സംബന്ധമായ ചില അസുഖങ്ങൾ വന്നതിനാൽ ഓപ്പൺ ഹാർട്ട് സർജറിയും നടത്തി. ഭാര്യ കാൻസർ ബാധിതയുമാണ്.

ഇപ്പോഴും അബ്ദുൽ ഖാദർ എല്ലാ ദിവസവും രാവിലെ 9:30 ന് കട തുറക്കും. രാത്രി 8:30 ക്ക് കട അടയ്ക്കുന്നത് വരെയും ക്യാഷ് കൗണ്ടറിൽ അബ്ദുൽ ഖാദറാണ് ഇരിക്കുന്നത്. ദീർഘമായ ഈ ഇരിപ്പാണ് അബ്ദുൽ ഖാദറിൻ്റെ  എല്ലാ അസുഖങ്ങൾക്കും കാരണമെന്നു ഇപ്പോൾ അദ്ദേഹം തിരിച്ചറിയുന്നുണ്ട്. വീട്ടിൽ ചെന്നപ്പോൾ ഭാര്യയുടെ പരിവേദനങ്ങളും കടയെക്കുറിച്ചായിരുന്നു. ഒന്നിനും സമയം കിട്ടുന്നില്ല. കല്യാണങ്ങൾക്ക് പലരും വിളിക്കും. പക്ഷെ, കട വീട്ടിട്ട് അബ്ദുൽ ഖാദറിന് വരാൻ പറ്റില്ല. താൻ തന്നെയായിരുന്നു എല്ലായിടത്തും പോയ്ക്കൊണ്ടിരുന്നത്. അസുഖമായതിനാൽ ഇപ്പോൾ അതും നിന്നു. 76 വയസ്സായ ഈ സമയത്തെങ്കിലും എന്തുകൊണ്ട് ഈ പരിപാടി നിർത്തി വീട്ടിൽ വിശ്രമിച്ചുകൂടായെന്നു ഞാൻ അബ്ദുൽ ഖാദറോടു ചോദിച്ചു. സർജറികൾ കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കേണ്ടി വന്ന അവസരത്തിൽ തന്നെ അങ്ങിനെയൊരു വിശ്രമ ജീവിതം തനിക്ക് യോജിക്കുന്ന രീതിയല്ലായെന്ന് തിരിച്ചറിഞ്ഞുവെന്നാണ് അബ്ദുൽ ഖാദർ മറുപടി പറഞ്ഞത്. ഇതൊക്കെ നമ്മുടെ മനോഭാവത്തിൻ്റെ  പല നിഴലാട്ടങ്ങളാണ്, അല്ലാതെ എനിക്ക് ഇതേ യോജിക്കൂ എന്നൊന്നും പറയുന്നതിൽ അർത്ഥമില്ല, മനോഭാവം മാറ്റിയാൽ നമ്മുക്കെന്തും യോജിക്കും എന്നൊക്കെ ഞാൻ പറഞ്ഞുനോക്കി. അദ്ദേഹം ചിരിച്ചുകൊണ്ടിരുന്നതേയുള്ളൂ.

അപകടം പിടിച്ച സംരംഭങ്ങളുടെ കഥ

സംരംഭങ്ങൾ നടത്താൻ തുനിഞ്ഞിറങ്ങി ഇതിലും വലിയ പണി വാങ്ങിയവർ ധാരാളമുള്ള നാടാണല്ലോ നമ്മുടേത്.  കോടിക്കണക്കിനു രൂപാ മുടക്കി കൺവെൻഷൻ സെന്റർ പണിഞ്ഞിട്ടു അത് പ്രവർത്തിപ്പിക്കുവാനുള്ള അനുമതി മുനിസിപ്പാലിറ്റി നിരാകരിച്ചതിനാൽ ആ ബിൽഡിങ്ങിൽ തന്നെ ആൽമഹത്യ ചെയ്ത ആന്തൂരിലെ സാജൻ എന്ന പ്രവാസിയുടെ കദനകഥ നമുക്കേവർക്കും അറിവുള്ളതാണല്ലോ! 

സൈന്യത്തിൽ ആയിരുന്നപ്പോൾ വീശിഷ്ട സേവാ മെഡലും സ്പെഷ്യൽ സർവീസ് മെഡലും ഒക്കെ നേടിയ കോട്ടയം തിരുവാർപ്പ് സ്വദേശി രാജ്മോഹൻ എന്ന വിമുക്തഭടന് ഒരു ദുർബ്ബല നിമിഷത്തിൽ പ്രൈവറ്റ് ബസ്സുടമയാകണമെന്ന തീവ്രമായ ആഗ്രഹമുണ്ടായി. ചില തർക്കങ്ങളെ തുടർന്ന് അദ്ദേഹത്തിൻ്റെ  ബസ്സിലെ തൊഴിലാളികൾ സമരം ചെയ്തു ബസ്സിൽ കൊടികുത്തി. തൊഴിലാളികളിൽ നിന്നും അദ്ദേഹത്തിന് പരിരക്ഷ കൊടുക്കണമെന്ന ഉത്തരവ് അനുസ്സരിച്ചു അദ്ദേഹം പോലീസിൻ്റെ  കാവലിൽ ആയിരുന്നപ്പോൾ യൂണിയൻ പ്രവർത്തകർ അദ്ദേഹത്തെ മർദിക്കുന്ന രംഗങ്ങൾ നാം ടിവി യിൽ കണ്ടതാണ്.

പെൻഷൻ പറ്റിയപ്പോൾ ലഭിച്ച മൊത്തം തുകയും സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചു പലിശയോ മുതലോ ലഭിക്കാതെ, ആ പണം മാരകമായ അസുഖങ്ങൾ ഉണ്ടായപ്പോൾ ചികിത്സയ്ക്ക് ഉപയോഗിക്കാൻ സാധിക്കാതെ, ആൽമഹത്യ ചെയ്ത സംഭവങ്ങൾ അനവധിയാണ്. ദീർഘകാലം പ്രവാസിയായിരുന്ന എൻ്റെ  ഒരു അയൽവാസി തൻ്റെ  സമ്പാദ്യം മുഴുവൻ ഒരു ബിസിനസ്സ്കാരനെ ഏൽപ്പിച്ചു മസാമാസം കിട്ടുന്ന പലിശ കൊണ്ട്‌ ജീവിക്കുകയായിരുന്നു. കോവിഡ് കാലത്ത് എല്ലാം തകിടം മറിഞ്ഞു. ബിസിനസ്സ് നഷ്ടത്തിലായി. ലോക്ക്ഡൌൺ കഴിഞ്ഞപ്പോൾ പുണരാരംഭിക്കാൻ ബുദ്ധിമുട്ടി. പലിശകൊണ്ട് ജീവിച്ചിരുന്ന സുഹൃത്ത് തൻ്റെ  ഇത്രയും പണം ഇന്ന ആളിൻ്റെ  കയ്യിലുണ്ട്; അത് കിട്ടുമ്പോൾ താൻ കൊടുക്കാനുള്ളവർക്ക് കൊടുക്കണം എന്നെഴുതി വെച്ചിട്ട് ആൽമഹത്യ ചെയ്തു.


വിശ്വസിക്കാവുന്ന വിരമിക്കൽ പദ്ധതികൾ

സ്വന്തം പണം മുടക്കി ഇത്തരം പണി ഇരന്നുവാങ്ങിയവരുടെ കഥകൾ ഇഷ്ടംപോലെയുണ്ട്! ദിനം പ്രതി ഇത്തരം വാർത്തകൾ നാം കേൾക്കുന്നു. എന്തിനാണ് ഇവർ അധ്വാനിച്ചുണ്ടാക്കിയ പണം മുടക്കി കടിക്കുന്ന പട്ടിയെ വാങ്ങുന്നതെന്ന് ഈ വാർത്തകൾ കേൾക്കുമ്പോളൊക്കെ എനിക്ക് തോന്നിയിട്ടുണ്ട്. നമ്മളെ ചതിക്കുഴിയിലാക്കി പണം അടിച്ചുമാറ്റാൻ തക്കം പാർത്തിരിക്കുന്ന ദുഷ്ടശക്തികൾ കൈകാര്യം ചെയ്യുന്ന തട്ടിക്കൂട്ട് ബാങ്കുകളെയും ഒരുത്തരത്തിലുമുള്ള അംഗീകാരവും ഇല്ലാത്ത സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെയും വ്യക്തികളെയും നമ്മുടെ പണം ഏൽപ്പിച്ചിട്ട് അടുത്ത ദിവസം മുതൽ ഉറക്കമില്ലാത്ത രാവുകൾ ഇരന്നു വാങ്ങുന്നതിൻ്റെ  പിന്നിലുള്ള ചേതോവികാരം എന്താണെന്ന് ഒട്ടും മനസ്സിലാകുന്നില്ല. വിയർപ്പോടുകൂടി അപ്പം ഭക്ഷിക്കണമെന്ന ആപ്തവാക്യം അന്വർത്ഥമാക്കാനാണ് അബ്ദുൽ ഖാദറും സാജനും രാജ്‌മോഹനും ഒക്കെ ശ്രമിച്ചതെന്നു തോന്നിപ്പോകും. കാലം മാറുന്നതും പുതിയ തലമുറയുടെ ജീവിതത്തോടുള്ള സമീപനം മാറുന്നതും ഇവർ അറിയുന്നേയില്ല. ഇത് കഠിനാധ്വാനികളുടെ യുഗമല്ല. വെറുതെ വിയർക്കാൻ വേണ്ടി മാത്രം വിയർക്കാതെ സമർത്ഥമായ പുതിയ മാർഗ്ഗങ്ങൾ അവലംബിക്കുന്നവർ വിജയിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. Hard Working ന് പകരം Smart Working എന്നതാണ് ഇപ്പോഴത്തെ മുദ്രാവാക്യം. 

ഒറ്റ തവണയായോ പല തവണകളിലായോ ഒരു സംഖ്യ നിക്ഷേപിച്ചാൽ ഉറപ്പായും ഒരു നിശ്ചിത തുക പെൻഷനായി നമ്മുടെ ബാങ്ക് അക്കൗണ്ടിൽ എത്തുമെന്ന് IRDAI (Insurance Regulatory and Development Authority of India) യുടെ അംഗീ കാരത്തോടുകൂടി പ്രവർത്തിക്കുന്ന ഇൻഷുറൻസ് കമ്പനികൾ വാഗ്ദാനം ചെയ്യുമ്പോളാണ് മേൽപ്പറഞ്ഞ സാഹസങ്ങൾക്ക്‌ നാം മുതിരുന്നത്. എൻ്റെ  സുഹൃത്ത് അബ്ദുൽ ഖാദർ സൗദിയിൽ നിന്നും തിരികെ വന്ന സമയത്ത് ഇത്തരം അവസരങ്ങൾ ഇല്ലായിരുന്നു. എന്നാൽ ഇന്നത്തെ സ്ഥിതി അങ്ങിനെയല്ല; അവസ്സരങ്ങളുടെ ചാകരയാണ്. LIC, SBI Life, HDFC Life, ICICI Prudential, TATA-AIA, Aditya Birla മുതലായ പ്രമുഖ കമ്പനികളുടെ ഒരു നിര തന്നെ പെൻഷൻ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.

55 വയസ്സുള്ള ഒരു വ്യക്തിയും 50 വയസ്സുള്ള തൻ്റെ  ഭാര്യയും കൂടി HDFC Life എന്ന കമ്പനിയുടെ Click to Protect Super എന്ന പെൻഷൻ പദ്ധതിയിൽ ഒരു കോടി രൂപാ നിക്ഷേപിച്ചാൽ അടുത്ത മാസം മുതൽ ₹ 46,848 ഓരോ മാസവും പെൻഷനായി ലഭിക്കും. എല്ലാ മാസവും പെൻഷൻ ആവശ്യമില്ല, വാർഷിക പെൻഷൻ മതിയെന്ന് തീരുമാനിച്ചാൽ ₹ 585,595 ഓരോ വർഷവും ലഭിക്കും. ഉടനെ പെൻഷൻ വേണ്ടാ, മറിച്ച് 5 വർഷം കഴിഞ്ഞു പെൻഷൻ ലഭിച്ചു തുടങ്ങിയാൽ മതിയെങ്കിൽ ഒരു മാസത്തെ പെൻഷൻ ₹ 64,033 രൂപയായും വാർഷിക പെൻഷൻ ₹ 8,00,415 രൂപയായും വർധിക്കും. അഥവാ 10 വർഷം കഴിഞ്ഞു മതി പെൻഷനെങ്കിൽ ഒരു മാസത്തെ പെൻഷൻ ₹ 86,335 രൂപയായും വാർഷിക പെൻഷൻ ₹ 10,79,190 രൂപയായും വർധിക്കും. ഭർത്താവിൻ്റെ  മരണശേഷം ഭാര്യക്ക് പെൻഷൻ കിട്ടിക്കൊണ്ടിരിക്കും. ഭാര്യയും മരിക്കുമ്പോൾ നിക്ഷേപിച്ച ഒരു കോടി രൂപാ നോമിനിക്ക് ലഭിക്കും. അതായത്, ഒരേ സമയം പെൻഷൻ പദ്ധതിയും അടുത്ത തലമുറയ്ക്കു കൈമാറാനുള്ള സമ്പാദ്യവുമായി ഈ പ്ലാനിനെ ഉപയോഗിക്കാൻ സാധിക്കും.

മാനസിക സമ്മർദ്ദങ്ങളില്ലാത്ത വിശ്രമ ജീവിതം

മനുഷ്യജീവിതത്തിൻ്റെ  അവസാന കാലഘട്ടം അവശതകളുടെയും രോഗങ്ങളുടെയും കാലമാണ്. പ്രായം കൂടുന്തോറും ഓരോ അവയവങ്ങളുടെയും പ്രവർത്തനം മന്ദീഭവിക്കും. പക്ഷെ നാം ആ സ്ഥിതിയിലേക്ക് അതിവേഗം ഓടിച്ചെല്ലേണ്ടതില്ല. നടക്കേണ്ട സമയത്ത് അതൊക്കെ നടന്നുകൊള്ളട്ടെ. ഈ ഭൂമുഖത്തു ലഭിക്കുന്ന ഒരേയൊരു ജീവിതം ദുരിതപൂർണ്ണമായി ചെലവഴിക്കേണ്ട ഒരാവശ്യവും നമുക്കില്ല. ഇഷ്ടപ്പെട്ട വിനോദങ്ങളിൽ ഏർപ്പെടാം. വൃദ്ധരായ മാതാപിതാക്കളോടും ഭാര്യയോടും മക്കളോടും കൊച്ചുമക്കളോടും ഒപ്പം കൂടുതൽ സമയം ചെലവഴിക്കാം. സൗകര്യപ്പെടുമ്പോഴൊക്കെ ഈ ലോകം ചുറ്റിക്കറങ്ങി കാണാം. ആയാസരഹിതവും ധന്യവും സന്തോഷകരവുമായ ഒരു ജീവിതം നയിച്ചു, കഴിയുന്നിടത്തോളം ജീവിതം ആസ്വദിച്ചതിനു ശേഷം വളരെ സന്തോഷത്തോടുകൂടി അനിവാര്യമായ വാർദ്ധക്യത്തെയും ജീവിതാന്ത്യത്തെയും ആൽമവിശ്വാസത്തോടെ സ്വീകരിക്കാം. 

HDFC Life ൻ്റെ  മേൽപ്പറഞ്ഞ  പദ്ധതിയുടെ പല വകഭേദങ്ങളും ലഭ്യമാണ്. ഇവയെക്കുറിച്ചു ആധികാരികമായി വിശദീകരിക്കാൻ ലൈസൻസുള്ള ഒരു Financial Consultant ആണ് ഞാൻ. കൂടുതൽ വിവരങ്ങൾ അറിയുവാൻ +91 79072 28608 എന്ന ഫോണിൽ ബന്ധപ്പെടുക.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top