HDFC ERGO Personal Accident Insurance

അപകടങ്ങൾ ആകസ്മിക സംഭവങ്ങളാണ്. അത് വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴോ റോഡിന്റെ സൈഡിൽക്കൂടി നടന്നു പോകുന്ന സമയത്തോ സ്വന്തം വീടിന്റെ സുരക്ഷിതത്വത്തിൽ ഉറങ്ങിക്കിടക്കുമ്പോഴോ ഒക്കെ സംഭവിക്കാം. വയനാട്ടിലെ മുണ്ടക്കയ്യിലും ചൂരൽമലയിലും ദുരന്തത്തിനിരയായവരിൽ പലരും എന്താണ് സംഭവിക്കുന്നതെന്നു അറിയാതെയാവും ഇഹലോകവാസം വെടിഞ്ഞത്. അതായത് അപകടങ്ങൾ ആർക്കും എപ്പോൾ വേണമെങ്കിലും എവിടെവെച്ചും സംഭവിക്കാം, എത്ര സൂക്ഷിച്ചാലും.

അപകടത്തിൽപ്പെടുന്ന വ്യക്തി ഒന്നുകിൽ മരണപ്പെടും അല്ലെങ്കിൽ കുറേനാളത്തേക്കെങ്കിലും നിഷ്‌ക്രിയനാകുന്ന നിലയിൽ പരിക്കുകൾ ഏൽക്കും. ലൈഫ് ഇൻഷുറൻസ് ഉള്ള വ്യക്തിയാണ് മരണപ്പെടുന്നതെങ്കിൽ ആ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കും. ഹെൽത്ത്‌ ഇൻഷുറൻസ് ഉള്ള വ്യക്തിക്കാണ് അപകടത്തിൽ പരിക്ക് പറ്റുന്നതെങ്കിൽ ആ വ്യക്തിക്ക് വേണ്ട ചികിത്സയും പ്രശ്നങ്ങളില്ലാതെ നടക്കും. ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്ത വ്യക്തിയാണെങ്കിൽ ആദ്യമൊക്കെ ആരെങ്കിലുമൊക്കെ സഹായിക്കാൻ ഉണ്ടാവുമെങ്കിലും ആത്യന്തികമായി ആ വ്യക്തിയും കുടുംബവും പിന്നീട് വേണ്ടിവരുന്ന ചികിത്സകളും മറ്റു ചെലവുകളും വഹിക്കേണ്ടി വരുന്നു.

എന്നാൽ, സാധാരണ അപകടങ്ങളിൽ സംഭവിക്കുന്നതുപോലെ കയ്യൊടിയുകയോ കാലൊടിയുകയോ പോലെ എന്തെങ്കിലും കാരണത്താൽ ആ വ്യക്തി കുറേനാളുകൾ ജോലിയൊന്നും ചെയ്യാതെ വിശ്രമിക്കേണ്ട സാഹചര്യം ഉണ്ടായാൽ ആ വ്യക്തിയെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബം വലിയ കഷ്ടതയിലാകും. ഇതാണ് നമ്മൾ സ്ഥിരമായി കാണുന്ന മറ്റൊരു സ്ഥിതിവിശേഷം. ഇവിടെയാണ് വ്യക്തിഗത അപകട ഇൻഷുറൻസിന്റെ പ്രസക്തി.

അപ്പോൾ ജോലി ചെയ്ത് വരുമാനം ഉണ്ടാക്കുന്ന വ്യക്തിക്ക് മാത്രം അപകട ഇൻഷുറൻസ് മതിയല്ലോയെന്ന ചോദ്യം ഉയരാം. കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും അപകടവും അംഗവൈകല്യവും സംഭവിക്കുമ്പോൾ കുടുംബം പോറ്റുന്ന വ്യക്തിയുടെ വരുമാനം മൊത്തമായി ചികിത്സക്കും ശുഷ്‌റൂഷക്കും നീക്കിവെക്കേണ്ടി വരുമ്പോളുള്ള അവസ്ഥയെക്കുറിച്ച് ചിന്തിച്ചാൽ കുടുംബംഗങ്ങളെ എല്ലാവരെയും ഇൻഷുറൻസ് പരിരക്ഷക്കുള്ളിൽ കൊണ്ടുവരേണ്ടുന്നതിന്റെ ആവശ്യകത ബോധ്യപ്പെടും.

അപകടങ്ങൾ മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്‌ടങ്ങളിൽ നിന്നും സ്വയം സുരക്ഷിതരായി സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുവാൻ സഹായിക്കുന്ന വ്യക്തിഗത അപകട സുരക്ഷാപദ്ധതി (Personal Accident Insurance Plan) HDFC ERGO ജനറൽ ഇൻഷുറൻസ് കമ്പനിയുടെ അതുല്യമായ പദ്ധതിയാണ്. ഈ പദ്ധതിയിൽ ചേരുന്ന വ്യക്തിക്ക് സംഭവിക്കുന്ന എല്ലാ അപകടങ്ങൾക്കും പൂർണ്ണ സുരക്ഷിതത്ത്വം നൽകുന്നു. ₹10 ലക്ഷം വരെ പരിരക്ഷയുള്ള പദ്ധതിക്ക് വെറും ₹3,611 വാർഷിക പ്രീമിയം അടച്ചാൽ മതിയാകും.  ഒരു നിമിഷം ഓർത്തുനോക്കൂ. നമ്മൾ ഒരു ചായക്കു കൊടുക്കുന്ന ₹10 മതി നമ്മുടെ സ്വന്തം ശരീരത്തിന് ഒരു വർഷത്തേക്ക് ₹10 ലക്ഷത്തിന്റെ പരിരക്ഷക്ക് ഒരു ദിവസം കൊടുക്കേണ്ടുന്ന പ്രീമിയം.

ഈ പദ്ധതിയുടെ മേന്മകൾ താഴെ പറയുന്നവയാണ്.

1) മറ്റു പ്ലാനുകളിലെപ്പോലെ പ്രായം കൂടുന്തോറും പ്രീമിയം തുക കൂടുന്ന പ്രതിഭാസം ഈ പദ്ധതിക്കില്ല. 18 മുതൽ 80 വയസ്സ് വരെ ഒരേ പ്രീമിയം.

2) ₹3,611 അടച്ചു ഈ പദ്ധതിയിൽ ചേർന്ന വ്യക്തിക്ക് അപകട മരണം സംഭവിച്ചാൽ നോമിനിക്ക് ₹10 ലക്ഷം ലഭിക്കുന്നു.

3) അപകടത്തിൽ പെട്ട് അപ്രത്യക്ഷമായാലും ഒരു വർഷത്തിന് ശേഷം ₹10 ലക്ഷം നോമിനിക്ക് ലഭിക്കും.

4) അപകടം മൂലം കോമാ സ്റ്റേജ് ആയാൽ ₹5 ലക്ഷം ലഭിക്കും.

5) അപകടം മൂലം സ്ഥിരമായ വൈകല്യം (PTD+PPD) സംഭവിച്ചാൽ ₹10 ലക്ഷം ലഭിക്കും.

6) അപകടം മൂലം താൽക്കാലിക പൂർണ്ണ വൈകല്യം സംഭവിച്ചാൽ (ജോലി ചെയ്യാൻ സാധിക്കാതെ പൂർണ്ണ വിശ്രമം എടുക്കേണ്ട അവസ്ഥ) ആഴ്ചയിൽ ₹10,000/- വീതം പരമാവധി 104 ആഴ്ച വരെ ലഭിക്കും.

7) അപകടം മൂലം അടിയന്തര ചികിത്സ ആവശ്യമായാൽ ₹1 ലക്ഷം ലഭിക്കും.

8) അപകടം മൂലം എല്ല് പൊട്ടിയാൽ ₹1 ലക്ഷം ലഭിക്കും.

9) അപകടം മൂലം പൊള്ളലേറ്റാൽ ₹50,000 /- ലഭിക്കും.

10) അപകടം മൂലം വേണ്ടിവരുന്ന ചികിത്സക്ക് ആശുപത്രിചെലവിനായി പ്രതിദിനം ₹3000 വെച്ച് പരമാവധി 30 ദിവസം വരെ ലഭിക്കും.

11) അപകടത്തിൽ പെട്ടവരുടെ കുട്ടിക്ക് വിദ്യാഭ്യാസ ആനുകൂല്യമായി ₹1 ലക്ഷം ലഭിക്കും.

12) അപകടത്തിൽ മരണമടയുന്നവരുടെ അന്ത്യകർമ്മങ്ങളുടെ ചിലവായി ₹10,000/- നോമിനിക്ക് ലഭിക്കും.

13) അപകടത്തിൽ മരണമടയുന്നവരുടെ രക്ഷാകർതൃ പരിചരണ ആനുകൂല്യമായി ₹50,000/- ലഭിക്കും.

കുറഞ്ഞ വരുമാനമുള്ള അപകടം നിറഞ്ഞ മേഖലയിൽ ജോലി ചെയ്യുന്ന സാധാരണക്കാർക്ക് പ്രതിദിനം ഒരു ചായക്ക് കൊടുക്കുന്ന പണം കൊണ്ട് ₹10 ലക്ഷത്തിന്റെ പരിരക്ഷ ലഭ്യമാക്കുന്ന ഈ പദ്ധതി ഇപ്പോൾ HDFC ERGO എന്ന കമ്പനിക്ക് മാത്രമേയുള്ളൂ.

₹10 ലക്ഷം മുതൽ ₹1 കോടി വരെയുള്ള പരിരക്ഷ (അനുകൂല്യങ്ങൾ ആനുപാതികമായി കൂടും) തെരഞ്ഞെടുക്കാവുന്നതുകൊണ്ട് ഈ പദ്ധതി ഒരേ സമയം സാധാരണക്കാർക്കും പണക്കാർക്കും അനുയോജ്യമാണ്. ഫാമിലി ഫ്ലോട്ടർ പദ്ധതിയിൽ കുടുംബംഗങ്ങളെയെല്ലാം പരിരക്ഷയിൽ ഉൾപ്പെടുത്തിയും പദ്ധതിയിൽ ചേരാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് +917907228608 എന്ന നമ്പറിൽ വിളിക്കുകയോ വാട്സ്ആപ്പ് മെസ്സേജ് അയക്കുകയോ കൊടുത്തിരിക്കുന്ന അപ്പോയ്ന്റ്മെന്റ് ബുക്കിംഗ് ഫോം പൂരിപ്പിച്ചു അയക്കുകയോ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *