
സ്റ്റോക്ക് മാർക്കറ്റിൽ/മൂച്വൽ ഫണ്ടിൽ നിക്ഷേപം ആരംഭിക്കുന്നതിന് വലിയ തുക കയ്യിലുണ്ടാവണമെന്ന വിശ്വാസം അടിസ്ഥാനരഹിതമാണ്. വേണമെങ്കിൽ 500 രൂപകൊണ്ടും നിക്ഷേപം ആരംഭിക്കാം. ഓരോ മാസവും നിങ്ങൾ നിശ്ചയിക്കുന്ന തുക ബാങ്ക് അക്കൗണ്ടിൽ നിന്നും പിടിക്കും. അങ്ങിനെ കുറേ മാസങ്ങൾ കഴിയുമ്പോൾ നമ്മുടെ നിക്ഷേപത്തിന് ലഭിക്കുന്ന വലിയ വളർച്ച ആ തുക കൂട്ടുന്നതിനോ മറ്റൊരു പദ്ധതിയിൽക്കൂടി ചേരുന്നതിനോ നമ്മളെ പ്രചോദിപ്പിക്കുമെന്നതാണ് സാധാരണയായി കണ്ടുവരുന്നത്.
സ്റ്റോക്ക് മാർക്കറ്റിനെക്കുറിച്ചും മൂച്വൽ ഫണ്ടിനെക്കുറിച്ചും വളരെയേറെ അറിവും പരിചയവും ഉള്ളവർക്കും അസറ്റ് പ്ലസ് പോലെയുള്ള ഒരു നാഷണൽ ഡിസ്ട്രിബ്യുഷൻ കമ്പനിയുടെ സഹായം സുരക്ഷിതമായ നിക്ഷേപംത്തിനു ഉപകരിക്കുമെന്നുള്ളത് അവിതർക്കിതമായ വസ്തുതയാണ്. കൂടാതെ, നമ്മുടെ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാവുന്ന അസറ്റ് പ്ലസ് അപ്ലിക്കേഷൻ വളരെ ലളിതമായ രീതിയിൽ സാധാരണക്കാർക്കുപോലും ഉപയോഗിക്കാവുന്നതാണ്. ഈ അപ്ലിക്കേഷൻ നമ്മുടെ നിക്ഷേപത്തെകുറിച്ചുള്ള വിവരങ്ങൾ ഏതു സമയത്തും അറിയുന്നതിനും ഡിസ്ട്രിബ്യുട്ടറുമായി ആശയവിനിമയം നടത്തുന്നതിനും വളരെയേറെ സഹായകരമാണെന്ന് ഉപഭോക്താക്കൾ സാക്ഷ്യപ്പെടുത്തുന്നു.
അസറ്റ് പ്ലസ് അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുന്നതിനും ഉപഭോക്താവായി രജിസ്റ്റർ ചെയ്യുന്നതിനും മുൻപ് താഴെ പറയുന്ന രേഖകൾ തയ്യാറാക്കി വെക്കേണ്ടതായിട്ടുണ്ട്.
1. പാൻ കാർഡ്
2. ആധാർ കാർഡ്
3. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
4. പാസ്പോർട്ട് സൈസ് ഫോട്ടോ
5. വെള്ള പേപ്പറിൽ ഒപ്പിട്ടത്തിന്റെ ഫോട്ടോ
6. മൊബൈലിൽ ഡിജിലോക്കർ അക്കൗണ്ട്
ഡിജിലോക്കർ അപ്ലിക്കേഷൻ കേന്ദ്ര സർക്കാർ സാധാരണ പൗരന്മാർക്ക്വേണ്ടി നിർമ്മിച്ചതാണ്. മൊബൈലിൽ ഡിജിലോക്കർ അപ്ലിക്കേഷൻ ഇല്ലായെങ്കിൽ അത് പ്ലെയ്സ്റ്റോറിൽനിന്നും ഡൌൺലോഡ് ചെയ്തു ആധാർ ഉപയോഗിച്ച് ലോഗിൻ ചെയ്യണം.

മേൽപ്പറഞ്ഞ തയ്യാറെടുപ്പുകൾ പൂർത്തിയായാൽ രെജിസ്ട്രേഷൻ ആരംഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണം. Click to register

താഴെ കൊടുത്തിരിക്കുന്ന സ്ക്രീൻ തെളിയുമ്പോൾ പേരും ഫോൺ നമ്പറും രേഖപ്പെടുത്തിയ ശേഷം പ്രൊസീഡ് ബട്ടൺ അമർത്തുക.

അടുത്ത സ്‌ക്രീനിൽ നിന്നും ആപ്പ് ഡൌൺലോഡ് ചെയ്യുക.

ഡൌൺലോഡ് ചെയ്ത ആപ്പ് തുറക്കുമ്പോൾ മൊബൈൽ നമ്പർ ആവശ്യപ്പെടും. മൊബൈൽ നമ്പർ രേഖപ്പെടുത്തി NEXT ബട്ടൺ അമർത്തുമ്പോൾ താഴെ കൊടുത്തിരിക്കുന്ന സ്ക്രീൻ തെളിയും.

മൊബൈൽ ഫോണിൽ ലഭിച്ച് OTP രേഖപ്പെടുത്തി പാസ്സ്‌വേർഡ് ശൃഷ്ഠിക്കാൻ കഴിയും. ശേഷം SUBMIT ബട്ടൺ അമർത്തുമ്പോൾ താഴെ കൊടുത്തിരിക്കുന്ന സ്ക്രീൻ തെളിയും.

Activate ബഗ്‌ടോൺ അമർത്തുമ്പോൾ പാൻകാർഡ് വിവരങ്ങൾ രേഖപ്പെടുത്താനുള്ള സ്ക്രീൻ തെളിയും.

പാൻകാർഡ് വിവരങ്ങൾ രേഖപ്പെടുത്തിയ ശേഷം Next ബട്ടൺ അമർത്തുമ്പോൾ താഴെ കൊടുത്തിരിക്കുന്ന സ്ക്രീൻ തെളിയും.

വ്യക്തി വിവരങ്ങൾ രേഖപ്പെടുത്തിയ ശേഷം Next ബട്ടൺ അമർത്തുമ്പോൾ താഴെ കൊടുത്തിരിക്കുന്ന സ്ക്രീൻ തെളിയും.

അഡ്രസ് വിവരങ്ങൾ രേഖപ്പെടുത്തിയ ശേഷം Next ബട്ടൺ അമർത്തുമ്പോൾ താഴെ കൊടുത്തിരിക്കുന്ന സ്ക്രീൻ തെളിയും.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ രേഖപ്പെടുത്തിയ ശേഷം Next ബട്ടൺ അമർത്തുമ്പോൾ താഴെ കൊടുത്തിരിക്കുന്ന സ്ക്രീൻ തെളിയും.

ഈ സ്‌ക്രീനിൽ കൊടുത്തിരിക്കുന്ന കോളത്തിൽ സ്റ്റൈലസ് പേനകൊണ്ടോ വിരലുകൊണ്ടോ ഒപ്പിടണം. Next ബട്ടൺ അമർത്തുമ്പോൾ ഒരു SMS മെസ്സേജ് ഫോണിൽ ലഭിക്കും.

മെസ്സേജിൽ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ഡിജിലോക്കർ മുഖാന്തിരം ഇ-വേരിഫിക്കേഷൻ നടത്താനുള്ള സ്ക്രീൻ തെളിയും.

പറഞ്ഞിരിക്കുന്ന രേഖകളെല്ലാം സമീപത്തുണ്ടെന്ന് ഉറപ്പാക്കിയ ശേഷം Next ബട്ടൺ അമർത്തുക. താഴെ കൊടുത്തിരിക്കുന്ന സ്ക്രീൻ തെളിയും.

ഡിജിലോക്കർ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ താഴെ കൊടുത്തിരിക്കുന്ന സ്ക്രീൻ തെളിയും.

ആധാർ നമ്പരും CAPTCHA കോഡും രേഖപ്പെടുത്തി Next ബട്ടൺ അമർത്തുമ്പോൾ ആധാർ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈലിൽ OTP ലഭിക്കും. ആ OTP രേഖപ്പെടുത്തി ഇ-വേരിഫിക്കേഷൻ പൂർത്തിയാക്കാൻ സാധിക്കും.
രെജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിനു എന്തെങ്കിലും സഹായം ആവശ്യമായത് എന്നെ +917907228608 എന്ന നമ്പരിൽ ബന്ധപ്പെടുക.
Related Blogs
മ്യൂച്വൽ ഫണ്ട് – നമ്മുടെ സമ്പാദ്യം സുരക്ഷിതമായി നിക്ഷേപിക്കുന്നതിനുള്ള വഴി
സമ്പാദ്യശീലവും മൂച്വൽ ഫണ്ട് എസ്.ഐ.പി യും
സിസ്റ്റമാറ്റിക് വിത്ത്ഡ്രോവൽ പ്ലാൻ (SWP)

