ഒരുമിച്ച് വലിയ സംഖ്യ സ്റ്റോക്ക് മാർക്കറ്റിൽ/മുച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ സാധിക്കാത്തവർക്ക് ഓരോ ദിവസവും/മാസവും/വർഷവും ഒരു നിശ്ചിത സംഖ്യ അടച്ചു ചേരാവുന്ന പദ്ധതിയാണ് SIP (Systematic Investment Plan). മാസം 500 രൂപ പോലും അടച്ചു ചേരാവുന്ന SIP കൾ നിലവിലുണ്ട്. അതായത് കുറഞ്ഞ വരുമാനക്കാർക്കും മാർക്കറ്റിൽ പങ്കാളികളാകാം, സമ്പാദ്യം വർദ്ധിപ്പിക്കാം.

Read This Blog in English

യുവതീ യുവാക്കളിൽ സമ്പാദ്യശീലം ഉളവാക്കുന്നതിനും അവരെ സാമ്പത്തിക അച്ചടക്കം പരിശീലിപ്പിക്കുന്നതിനും SIP ഒരു അനിവാര്യമായ ഉപാധിയാണ്. ജോലി ചെയ്തു തുടങ്ങുന്ന ആദ്യ മാസം തന്നെ ഒരു SIP യിൽ ചേരണം. പിന്നീട് വരുമാനം വർധിക്കുമ്പോൾ അടയ്ക്കുന്ന തുക കൂട്ടുകയോ മറ്റൊരു SIP യിൽ ചേരുകയോ ചെയ്യാം. എത്രയും നേരത്തേ സമ്പാദ്യം തുടങ്ങുന്നോ അത്രയും കൂടുതലായി അവരുടെ നിക്ഷേപം വർധിക്കും.

ബാംഗ്ലൂർ നഗരത്തിൽ IT സെക്ടറിൽ നല്ല ശമ്പളത്തിനു (2010-14 കാലഘട്ടത്തിൽ മാസം മൂന്നു ലക്ഷം രൂപ വരെ) ജോലിയിൽ കയറിയ പല യുവാക്കളേയും എനിക്കറിയാം. അവരിൽ പലരും ഉപഭോഗസംസ്കാരത്തിന്റെ മോഹവലയത്തിൽ അകപ്പെട്ടു തുടക്കത്തിൽ തന്നെ Audi കാറും മറ്റു സുഖസൗകര്യങ്ങളും സജ്ജീകരിച്ചു ലാവിഷായി ജീവിച്ചു. സമ്പാദ്യത്തിനു ഒരു പ്രാധാന്യവും കൊടുത്തില്ല. 2020 ൽ കോവിഡ് വന്നപ്പോൾ മാത്രമാണ് ഇവർക്ക്‌ തങ്ങൾക്ക്‌ പറ്റിയ അമളി ബോധ്യപ്പെട്ടത്. അപ്പോഴേക്കും വൈകിപ്പോയി.

പണം സമ്പാദിക്കണമെങ്കിൽ ഉടനടി സംതൃപ്തി നൽകുന്ന പലതും വേണ്ടായെന്ന്  വെക്കേണ്ടിവരും. ഇതിനുള്ള  ഇച്ഛാശക്തി കുട്ടികളിൽ ചെറുപ്പം മുതലേ വളർത്തണം. നല്ല ശമ്പളത്തിൽ ജോലി ലഭിക്കുമ്പോൾ ആദ്യം തന്നെ Audi അല്ലെങ്കിൽ Mercedes വാങ്ങി അഞ്ചോ പത്തോ വർഷം ശമ്പളത്തിന്റെ മൃഗീയ ഭാഗം അതിന്റെ EMI അടയ്ക്കാൻ ഉപയോഗിക്കുന്നതിനു പകരം, മൂന്നോ നാലോ മാസത്തെ ശമ്പളം കൊണ്ട് ലോണില്ലാതെ ഒരു മാരുതി ആൾട്ടോ കാർ വാങ്ങി EMI അടയ്ക്കാൻ വേണ്ടി വരുമായിരുന്ന തുക മുച്വൽ ഫണ്ട്‌/SIP യിൽ നിക്ഷേപിച്ചാൽ ആ വ്യക്തിക്ക് പത്തു വർഷം കഴിയുമ്പോൾ അപ്പോഴത്തെ വിലയ്ക്ക് ഒരു Audi/Mercedes കാറും ഒരു ഫ്ലാറ്റും വാങ്ങുവാനുള്ള പണമായി ആ നിക്ഷേപം വർധിക്കും എന്നാണ് സമ്പാദ്യശീലമുള്ള അനുഭവസ്ഥർ പറയുന്നത്. പക്ഷെ, മാരുതി ആൾട്ടോ മതി എന്ന് തീരുമാനിക്കുമ്പോൾ പലരും കളിയാക്കിയെന്ന് വരും. മറ്റുള്ളവർ ലക്ഷ്വറി കാറുകളിൽ ചെത്തി നടക്കുമ്പോൾ അപകർഷതാബോധം തോന്നിയെന്നിരിക്കും. അതൊക്കെ അതിജീവിക്കാനുള്ള ഇച്ഛാശക്തി യുവാക്കൾ ആർജ്ജിക്കേണ്ടിയിരിക്കുന്നു. എന്നാലേ സമ്പാദ്യശീലം വളർത്താൻ സാധിക്കൂ.

ഈ കരുതൽ കാർ വാങ്ങുമ്പോൾ മാത്രം പോരാ. എന്തു വാങ്ങുമ്പോഴും അതിന്റെ ഉപയോഗവും വിലയും ആനുപാതികമായി ന്യായീകരിക്കപ്പെടുന്നുണ്ടോയെന്ന് ചിന്തിക്കുക. സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടം കാരണം രണ്ടു വർഷത്തിൽ കൂടുതൽ ഒരു മൊബൈൽ  ഫോൺ ഉപയോഗിക്കാൻ കഴിയില്ലായെന്ന അവസ്ഥയാണ് നിലവിൽ. മൊബൈൽ വാങ്ങാൻ കടയിൽ കയറിയാൽ ആദ്യം 98,765 രൂപയുടേതായിരിക്കും സെയിൽസ്മാൻ കാണിക്കുക. ഇത് സാറിന്റെ ക്ലാസ്സിലുള്ള ആളുകൾക്ക്‌ വേണ്ടി പ്രത്യേകം നിർമ്മിച്ചതാണെന്നും തട്ടിവിടും. ദുർബലഹൃദയർ അപ്പോൾ തന്നെ വീഴും. മൊബൈലും വാങ്ങി നെഞ്ചും വിരിച്ചു നടക്കും. സത്യത്തിൽ ആ സന്തോഷവും അഭിമാനവുമൊക്കെ കൂടി വന്നാൽ രണ്ടു ദിവസം മാത്രമേ നിലനിൽക്കൂ. ഒരു ലക്ഷം രൂപാ കൊടുത്തു വാങ്ങിയ ആ ഫോൺ കൊണ്ട് ചെയ്യാവുന്ന എല്ലാ കാര്യങ്ങളും, ഒരു പക്ഷെ അതിൽ കൂടുതലും, 15000 – 17000 രൂപാ വിലയിൽ വാങ്ങുന്ന സാംസങ്/എൽജി ഫോൺ കൊണ്ട് സാധിക്കും. 80,000 രൂപാ മിച്ചം പിടിക്കാം.

ജോലി ചെയ്തു തുടങ്ങുന്ന യുവാക്കൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഒരു Term ഇൻഷുറൻസും മാതാപിതാക്കളെയുംകൂടി ഉൾപ്പെടുത്തിയുള്ള ഒരു സമഗ്ര ആരോഗ്യ ഇൻഷുറൻസും തുടക്കത്തിൽ തന്നെ എടുക്കണമെന്നുള്ളത്. മനുഷ്യജീവിതത്തിൽ അനിശ്ചിതത്വങ്ങൾ സാധാരണമാണ്. അന്തരാളഘട്ടങ്ങൾ നേരിടാൻ ഇൻഷുറൻസ് പോളിസികളുടെ സുരക്ഷ അത്യന്താപേക്ഷിതമാണ്. അല്ലായെങ്കിൽ സമ്പാദ്യമെല്ലാം ഒറ്റയടിക്ക് ആവിയായിപോകുന്നത് കണ്ടുനിൽക്കേണ്ടി വരും.

നേരത്തെ മുച്വൽ ഫണ്ടിലോ SIP യിലോ ചേരാൻ കഴിയാത്തവർ ദുഖിക്കേണ്ട കാര്യമില്ല. 50 കഴിഞ്ഞവർക്കും 60 കഴിഞ്ഞവർക്കും ഒക്കെ ചേരാം. ഞാൻ ജീവിതത്തിലെ ആദ്യ SIP യിൽ ചേരുന്നത് 70 വയസ്സിലാണ്. ജോലി ചെയ്യുന്ന സമയത്ത് മുച്വൽ ഫണ്ടും SIP യും ഒന്നും അത്ര പ്രചാരത്തിൽ ഇല്ലായിരുന്നു. It’s never too late എന്ന ആപ്തവാക്യം SIP ക്കും പഴയ കാലത്തെ റെക്കറിങ് ഡെപ്പോസിറ്റിന്റെയും ചിട്ടിയുടെയും ഒക്കെ സ്ഥാനത്ത് SIP യെ കാണാം. റെക്കറിങ് ഡെപ്പോസിറ്റിന്റെ പലിശ വളരെ തുച്ഛമായിരുന്നു. ചിട്ടിയിലും ഒരു തരത്തിലുമുള്ള നിക്ഷേപ വർധന ഉണ്ടായിരുന്നില്ല. എന്നാൽ ദീർഘകാലത്തേക്കുള്ള SIP യിൽ നിക്ഷേപത്തിന്റെ വർധന താരതമ്യേന വളരെ കൂടുതലാണ്.

പഴയ കാലത്തെ റെക്കറിങ് ഡെപ്പോസിറ്റിന്റെയും ചിട്ടിയുടെയും ഒക്കെ സ്ഥാനത്ത് SIP യെ കാണാം. റെക്കറിങ് ഡെപ്പോസിറ്റിന്റെ പലിശ വളരെ തുച്ഛമായിരുന്നു. ചിട്ടിയിലും ഒരു തരത്തിലുമുള്ള നിക്ഷേപ വർധന ഉണ്ടായിരുന്നില്ല. എന്നാൽ ദീർഘകാലത്തേക്കുള്ള SIP യിൽ നിക്ഷേപത്തിന്റെ വർധന താരതമ്യേന വളരെ കൂടുതലാണ്.

ഈ വിഷയുവുമായി ബന്ധപ്പെട്ട മറ്റു ബ്ലോഗുകൾ

മ്യൂച്വൽ ഫണ്ട് – നമ്മുടെ സമ്പാദ്യം സുരക്ഷിതമായി നിക്ഷേപിക്കുന്നതിനുള്ള വഴി
സിസ്റ്റമാറ്റിക് വിത്ത്ഡ്രോവൽ പ്ലാൻ (SWP)
അസറ്റ്പ്ലസ് ഉപഭോക്താവാകൂ; മ്യൂച്വൽ ഫണ്ട് നിക്ഷേപം ആരംഭിക്കൂ

Start Investing Today

Discover the potential of mutual funds with our expert guidance and secure financial future.

Leave a Reply

Your email address will not be published. Required fields are marked *