മനുഷ്യന്റെ അവകാശമായ റിട്ടയർമെന്റും വിശ്രമവും
എപ്പോൾ നിർത്തണം എന്ന കാര്യത്തിൽ ഒരു തീരുമാനമെടുക്കുവാൻ വൈകുന്നതിന് പലപ്പോഴും വലിയ വില നമ്മുക്ക് കൊടുക്കേണ്ടി വരുന്നു. പുകവലി ഉപേക്ഷിക്കുന്നതിലോ അമിത മദ്യപാനം നിയന്ത്രിക്കുന്നതിലോ ഒക്കെ പിന്നെ, നാളെ എന്നൊക്കെ പറഞ്ഞുകൊണ്ടു വരുത്തുന്ന കാലതാമസം ആദ്യത്തെ ഹൃദയ സ്തംഭനം ഉണ്ടാവുന്നതുവരെയോ ലിവർ സിറോസിസ് അപരിഹാര്യമായ നിലയിൽ എത്തുന്നുതുവരെയോ നീളുന്നത് സാധാരണമാണ്.
ഏതാണ്ട് ഇതുപോലെതന്നെയാണ് നാം എപ്പോൾ വിരമിക്കണമെന്ന തീരുമാനം കൃത്യ സമയത്ത് എടുക്കാതെ നമ്മൾ ചെയ്തുകൊണ്ടിരിക്കുന്ന ജോലി അധവാ ബിസിനസ്സ് നീട്ടി നീട്ടി കൊണ്ടുപോയി പ്രകൃതിയുടെ ഇടപെടൽ മൂലം ആകസ്മികമായി അത് നിർത്തേണ്ടി വരുന്ന അവസ്ഥയും. ഒരു പക്ഷെ നമ്മുടെ ആകസ്മിക മരണമോ പൂർണ്ണ വൈകല്യം മൂലം ഉണ്ടാവുന്ന നിർബന്ധിത വിരമിക്കലോ ആകാം നമ്മളെ ആ സ്ഥിതിയിൽ എത്തിക്കുന്നത്. ബാങ്കിൽ കുറേ പണം ഇട്ടിരുന്നതുകൊണ്ടോ, നമ്മുടെ ഉറ്റവർ ഇടപെട്ട് ബിസിനസ്സ് ആ അന്തരാളഘട്ടത്തിൽ കുറേ കഷ്ടനഷ്ടങ്ങൾ സഹിച്ചു പൂട്ടിക്കെട്ടി അതിൽനിന്നും കുറെ പണം നേടിയതുകൊണ്ടോ ഒന്നും നമ്മൾ വിരമിക്കൽ നേരത്തേ ആസൂത്രണം ചെയ്ത് ഒരു സ്ഥിരവരുമാനം ഉറപ്പാക്കിയിരുന്നെങ്കിൽ ഉണ്ടാവാമായിരുന്ന മെച്ചമായ അവസ്ഥക്ക് തുല്യമാകുന്നില്ല.
ധൈര്യമോ ദീർഘ വീക്ഷണത്തിന്റെ അഭാവമോ?
75 - 80 വയസ്സുള്ളവർ പോലും തനിയെ ബിസിനസ്സ് സ്ഥാപനങ്ങൾ നടത്തിക്കൊണ്ടു പോകുന്നത് കാണാറുണ്ട്. വിരമിക്കലിനെക്കുറിച്ച് ആലോചിക്കുന്നതേയില്ല. ഒരു തരത്തിൽ അസാമാന്യ ധൈര്യശാലികളാണ് ഇവർ. പക്ഷെ ഇതിനെ ധൈര്യമെന്ന് പറയാമോ? ദീർഘവീക്ഷണം ഇല്ലാത്തതിന്റെയും മനുഷ്യർക്ക് സഹജമായ മടി മൂലം എന്തും നീട്ടിക്കൊണ്ടുപോകുകയെന്ന ദുസ്വഭാവം ഉള്ളതിന്റെയും ലക്ഷണങ്ങളല്ലേ ഈ അനാസ്ഥ? അല്ലാതെ ഇതിൽ എന്തെങ്കിലും വീരപരിവേഷം കൽപ്പിക്കേണ്ടതായുണ്ടോ?
വാർദ്ധക്യത്തിലെ വിശ്രമം നിങ്ങൾക്ക് അവകാശപ്പെട്ടതാണ്
ഒരു ജീവിതകാലം മുഴുവൻ നാം അധ്വാനിക്കുകയും പണമുണ്ടാക്കുകയും ചെയ്തു. ആ പണത്തിന്റെ ഫലം അനുഭവിക്കുവാൻ ഒരു വിശ്രമ ജീവിതം നാം അർഹിക്കുന്നില്ലേ? മനുഷ്യജീവിതത്തിൽ അങ്ങിനെയുള്ള ഒരു കാലഘട്ടം അനിവാര്യമല്ലേ? 9 മണി മുതൽ 5 മണി വരെ നീളുന്ന (ചിലരുടെ കാര്യത്തിൽ അത് രാത്രി 9 മണി വരെയും ആകും) സമ്മർദ്ധപൂരിതമായ പതിവിന് ഒരു മാറ്റം വേണ്ടേ? വേണമെന്ന് എല്ലാവരും സമ്മതിക്കും. പക്ഷെ എപ്പോൾ വേണമെന്ന് കൃത്യമായി തീരുമാനിക്കാൻ കഴിയുന്നില്ല. ഇപ്പോഴത്തെ ശാന്ത സുന്ദരമായ അവസ്ഥ അനിശ്ചിതകാലം തുടരുമെന്ന് നമ്മളിൽ പലരും തെറ്റിദ്ധരിച്ചിരിക്കുന്നു.
കരീബിയൻ ദ്വീപുകളിലെയോ തായ്‌ലൻഡിലേയോ ഗോവയിലെയോ ഏതെങ്കിലും ബീച്ചുകളിൽ ജീവിതപങ്കാളിയോടൊപ്പം ചുറ്റിക്കറങ്ങി ഉല്ലസിച്ചു ചെലവാക്കേണ്ട വർദ്ധക്യകാലം നമ്മളിൽ പലരും നമ്മുടെ വ്യാപാര സ്ഥാപനത്തിന്റെ ക്യാഷ് കൗണ്ടറിലോ ഓഫീസുകളിലോ വർക്ക്ഷോപ്പുകളിലോ ചെലവഴിക്കുകയാണ്. ജീവിതം ഒരു മെഴുകുതിരിപോലെ എരിഞ്ഞു തീരുന്നത് നാം അറിയുന്നതേയില്ല.
സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തുക
സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തുക എന്നതിനർത്ഥം സ്വരം തെറ്റുന്നതിനു മുൻപ് പാട്ട് നിർത്തുക എന്നു തന്നെയാണ്. അങ്ങിനെയെങ്കിൽ സ്വരം തെറ്റുന്നത് മറ്റാരും അറിയില്ല; പാട്ടുകാരൻ അപഹാസ്യനാകുകയുമില്ല.
നമ്മുടെ ബിസിനസ് നോക്കിനടത്താൻ അടുത്ത തലമുറയിലെ ആരും തയ്യാറാകുന്നില്ലെങ്കിൽ, എത്രയും പെട്ടെന്ന് അത് കൈമാറ്റം ചെയ്ത് ലഭിക്കുന്ന പണം ഒരു പെൻഷൻ കോർപസ് ഫണ്ടായി സ്വരൂപിക്കുകയാണ് അഭികാമ്യം. ഓർക്കുക, താമസിക്കുന്നതനുസരിച്ചു മൂല്യം കുറയുന്നതാണ് ഇപ്പോൾ കണ്ടുവരുന്ന പ്രവണത.
HDFC Life പദ്ധതികളിൽക്കൂടി ഭാവി സുരക്ഷിതമാക്കാം
ഇങ്ങിനെ സ്വരൂപിക്കുന്ന കോർപസ് ഫണ്ട് HDFC LIFE പോലെയുള്ള സ്ഥാപനങ്ങളുടെ വിരമിക്കൽ പദ്ധതികളിൽ നിക്ഷേപിച്ചാൽ എല്ലാ മാസവും നമ്മുടെ വർദ്ധക്യകാലത്തു ആവശ്യമായ പണം പെൻഷനായി ബാങ്ക് അക്കൗണ്ടിലെത്തും.
- വിശ്രമജീവിതം ആസ്വാദ്യകരമാക്കാം: സ്വരം തെറ്റുന്നതിനു മുൻപ് നമ്മുടെ ജീവിത പങ്കാളിയോടൊപ്പവും കൊച്ചുമക്കളോടൊപ്പവും ഈ പണം കൊണ്ട് അടിച്ചുപൊളിച്ചു ജീവിക്കാം; ജീവിതം ആസ്വദിക്കാം, ആഘോഷിക്കാം.
- വാർദ്ധക്യത്തിലെ കരുതൽ ഉറപ്പാക്കാം: സ്വരം തെറ്റിക്കഴിഞ്ഞാൽ, ഈ പണം വീട്ടിൽ നമ്മളെ ശുശ്രൂഷിക്കുന്ന കെയർഗിവറിന്റെയോ നമ്മൾ തെരഞ്ഞെടുക്കുന്ന കെയർസെന്ററിന്റെയോ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്യാം.
- അടുത്ത തലമുറയ്ക്ക് സമ്പാദ്യം കൈമാറാം: മരണ ശേഷം പെൻഷൻ ജീവിത പങ്കാളിക്ക് ലഭിച്ചുകൊണ്ടിരിക്കും. ജീവിത പങ്കാളിയുടെ മരണശേഷം കോർപസ് ഫണ്ട് നോമിനിക്ക് ലഭിക്കും. ഒന്നിലധികം നോമിനികളുള്ള പക്ഷം, ഓരോരുത്തർക്കും ലഭിക്കേണ്ട വിഹിതവും മുൻകൂട്ടി നിശ്ചയിക്കാവുന്നതാണ്.
സ്വരം തെറ്റുന്നതു വരെ കാത്തിരിക്കാതെ നിങ്ങളുടെ വിശ്രമ ജീവിതം സുഖകരമാക്കാനുള്ള മാസവരുമാനം ഉറപ്പാക്കൂ.
For more details on HDFC Life Retirement Plans, contact:
HDFC LIFE പദ്ധതികളെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയുവാൻ താഴെ കൊടുക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
Mathews Jacob
HDFC Life Financial Consultant
📞 +91 79072 28608
🌐 www.mathewsjacob.in
📈 HDFC Life Retirement Calculator: 2026 Edition
Below are two options for ₹10 Lakhs and ₹5 Lakhs investment scenarios.
Scenario 1: The "Retire Now" Calculator (Immediate Annuity)
Best for those who have a lump sum (from a bonus, property sale, or FD) and want a monthly paycheck starting next month.
Scenario: One-time Investment of ₹10,00,000
- Monthly Pension: ~₹5,100 - ₹6,400 (for life)
- Yearly Pension: ~₹64,000 - ₹76,000 (for life)
- Security: 100% Return of Purchase Price to your family.
The Math: Instead of keeping ₹10 Lakhs in a volatile market or low-interest savings, lock in a guaranteed rate for life. Your income starts in February 2026!
Disclaimer: Figures are indicative and depend on age and plan chosen. Subject to taxes and T&C.
Scenario 2: The "Future Wealth" Calculator (Deferred Annuity)
Best for those who are in their 40s or 50s who want to invest a lump sum now but start their pension after 5 or 10 years (getting much higher payouts).
🚀 Power of Waiting: Boost your Future Pension
Scenario: Invest ₹5,00,000 today
- Wait 5 Years: Get ~₹3,400/month for life.
- Wait 10 Years: Get ~₹5,200/month for life.
The Benefit: Your money grows while you work, giving you a significantly higher lifestyle later.
Why now?
Interest rates are currently favorable. Locking in a Systematic Retirement Plan today ensures 2036 is as financially secure as 2026.
Disclaimer: Figures are indicative and depend on age and plan chosen. Subject to taxes and T&C.
റിട്ടയർമെന്റ്റ് കോർപസ്സ് ഫണ്ട് സ്വരൂപണം
റിട്ടയർമെന്റ്റ്/പെൻഷൻ പദ്ധതികളിൽക്കൂടി മാസ വരുമാനം നേടാൻ തുടക്കത്തിൽ ഒരു വലിയ തുക നിക്ഷേപിക്കേണ്ടി വരുമല്ലോ! ഈ കോർപ്പസ് ഫണ്ട് സ്വരൂപിക്കുന്നതിന് ഒരു വ്യക്തിക്ക് യൗവ്വനത്തിൽ തന്നെ ചേരാവുന്ന പദ്ധതികളും HDFC Life ആവിഷ്കരിച്ചിട്ടുണ്ട്. എത്രയും നേരത്തേ തുടങ്ങുന്നോ അത്രയും കുറച്ച് പണം നിക്ഷേപിച്ചുകൊണ്ട് നമ്മൾ ആഗ്രഹിക്കുന്ന കോർപ്പസ് ഫണ്ട് സ്വരൂപിക്കാൻ കഴിയും.
പഠനത്തിനായി 60 വയസ്സിൽ ₹1 കോടി പെൻഷൻ കോർപ്പസ് ഫണ്ട് സ്വരൂപിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ ഉദാഹരണം എടുക്കാം:
29 വയസ്സിൽ തുടങ്ങിയാൽ:
വർഷത്തിൽ ₹20,000 വീതം 30 വർഷം (മൊത്തം ₹6 ലക്ഷം) നിക്ഷേപിച്ച് → ₹1 കോടി പെൻഷൻ കോർപ്പസ് ഫണ്ട് സ്വരൂപിക്കാം.
39 വയസ്സിൽ തുടങ്ങിയാൽ:
വർഷത്തിൽ ₹80,000 വീതം 20 വർഷം (മൊത്തം ₹16 ലക്ഷം) നിക്ഷേപിച്ച് → ₹1 കോടി പെൻഷൻ കോർപ്പസ് ഫണ്ട് സ്വരൂപിക്കാം.
49 വയസ്സിൽ തുടങ്ങിയാൽ:
വർഷത്തിൽ ₹4,20,000 വീതം 10 വർഷം (മൊത്തം ₹42 ലക്ഷം) നിക്ഷേപിച്ച് → ₹1 കോടി പെൻഷൻ കോർപ്പസ് ഫണ്ട് സ്വരൂപിക്കാം.
📌 എത്രയും നേരത്തേ തുടങ്ങുന്നോ അത്രയും ലാഭകരമാകും നിക്ഷേപങ്ങൾ!