സമർത്ഥമായ വിരമിക്കൽ പദ്ധതികൾ

By Mathews Jacob March 29, 2025 20 min read

പെൻഷൻ പറ്റിയപ്പോൾ ലഭിച്ച മൊത്തം തുകയും സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചു പലിശയോ മുതലോ ലഭിക്കാതെ, ആ പണം മാരകമായ അസുഖങ്ങൾ ഉണ്ടായപ്പോൾ ചികിത്സയ്ക്ക് ഉപയോഗിക്കാൻ സാധിക്കാതെ, ആൽമഹത്യ ചെയ്ത സംഭവങ്ങൾ അനവധിയാണ്. ദീർഘകാലം പ്രവാസിയായിരുന്ന എൻ്റെ ഒരു അയൽവാസി തൻ്റെ സമ്പാദ്യം മുഴുവൻ ഒരു ബിസിനസ്സ്കാരനെ ഏൽപ്പിച്ചു മസാമാസം കിട്ടുന്ന പലിശ കൊണ്ട്‌ ജീവിക്കുകയായിരുന്നു. കോവിഡ് കാലത്ത് എല്ലാം തകിടം മറിഞ്ഞു. ബിസിനസ്സ് നഷ്ടത്തിലായി. ലോക്ക്ഡൌൺ കഴിഞ്ഞപ്പോൾ പുനരാരംഭിക്കാൻ ബുദ്ധിമുട്ടി. പലിശകൊണ്ട് ജീവിച്ചിരുന്ന സുഹൃത്ത് തൻ്റെ ഇത്രയും പണം ഇന്ന ആളിൻ്റെ കയ്യിലുണ്ട്; അത് കിട്ടുമ്പോൾ താൻ കൊടുക്കാനുള്ളവർക്ക് കൊടുക്കണം എന്നെഴുതി വെച്ചിട്ട് ആൽമഹത്യ ചെയ്തു.

വിശ്വസിക്കാവുന്ന വിരമിക്കൽ പദ്ധതികൾ

സ്വന്തം പണം മുടക്കി ഇത്തരം പണി ഇരന്നുവാങ്ങിയവരുടെ കഥകൾ അനേകമുണ്ട്! ദിനം പ്രതി ഇത്തരം വാർത്തകൾ നാം കേൾക്കുന്നു. എന്തിനാണ് ഇവർ അധ്വാനിച്ചുണ്ടാക്കിയ പണം മുടക്കി കടിക്കുന്ന പട്ടിയെ വാങ്ങുന്നതെന്ന് ഈ വാർത്തകൾ കേൾക്കുമ്പോളൊക്കെ എനിക്ക് തോന്നിയിട്ടുണ്ട്. നമ്മളെ ചതിക്കുഴിയിലാക്കി പണം അടിച്ചുമാറ്റാൻ തക്കം പാർത്തിരിക്കുന്ന ദുഷ്ടശക്തികൾ കൈകാര്യം ചെയ്യുന്ന തട്ടിക്കൂട്ട് ബാങ്കുകളെയും ഒരുത്തരത്തിലുമുള്ള അംഗീകാരവും ഇല്ലാത്ത സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെയും വ്യക്തികളെയും നമ്മുടെ പണം ഏൽപ്പിച്ചിട്ട് അടുത്ത ദിവസം മുതൽ ഉറക്കമില്ലാത്ത രാവുകൾ ഇരന്നു വാങ്ങുന്നതിൻ്റെ പിന്നിലുള്ള ചേതോവികാരം എന്താണെന്ന് ഒട്ടും മനസ്സിലാകുന്നില്ല. വിയർപ്പോടുകൂടി അപ്പം ഭക്ഷിക്കണമെന്ന ആപ്തവാക്യം അന്വർത്ഥമാക്കാനാണ് എൻറ്റെ സുഹൃത്ത് അബ്ദുൽ ഖാദറും ആന്തൂർ സാജനും രാജ്‌മോഹനും ഒക്കെ ശ്രമിച്ചതെന്നു തോന്നിപ്പോകും. കാലം മാറുന്നതും പുതിയ തലമുറയുടെ ജീവിതത്തോടുള്ള സമീപനം മാറുന്നതും ഇവർ അറിയുന്നേയില്ല. ഇത് കഠിനാധ്വാനികളുടെ യുഗമല്ല. വെറുതെ വിയർക്കാൻ വേണ്ടി മാത്രം വിയർക്കാതെ സമർത്ഥമായ പുതിയ മാർഗ്ഗങ്ങൾ അവലംബിക്കുന്നവർ വിജയിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. Hard Working ന് പകരം Smart Working എന്നതാണ് ഇപ്പോഴത്തെ മുദ്രാവാക്യം. (അവരുടെ കഥകൾ വായിക്കുക) →

ഒറ്റ തവണയായോ പല തവണകളിലായോ ഒരു സംഖ്യ നിക്ഷേപിച്ചാൽ ഉറപ്പായും ഒരു നിശ്ചിത തുക പെൻഷനായി നമ്മുടെ ബാങ്ക് അക്കൗണ്ടിൽ എത്തുമെന്ന് IRDAI (Insurance Regulatory and Development Authority of India) യുടെ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന ഇൻഷുറൻസ് കമ്പനികൾ വാഗ്ദാനം ചെയ്യുമ്പോളാണ് മേൽപ്പറഞ്ഞ സാഹസങ്ങൾക്ക്‌ നാം മുതിരുന്നത്. എൻ്റെ സുഹൃത്ത് അബ്ദുൽ ഖാദർ സൗദിയിൽ നിന്നും തിരികെ വന്ന സമയത്ത് ഇത്തരം അവസരങ്ങൾ ഇല്ലായിരുന്നു. എന്നാൽ ഇന്നത്തെ സ്ഥിതി അങ്ങിനെയല്ല; അവസ്സരങ്ങളുടെ ചാകരയാണ്. LIC, SBI Life, HDFC Life, ICICI Prudential, TATA-AIA, Aditya Birla മുതലായ പ്രമുഖ കമ്പനികളുടെ ഒരു നിര തന്നെ പെൻഷൻ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.

Click 2 Protect

55 വയസ്സുള്ള ഒരു വ്യക്തിയും 50 വയസ്സുള്ള തൻ്റെ ഭാര്യയും കൂടി HDFC Life എന്ന കമ്പനിയുടെ "പെൻഷൻ ഗാരണ്ടീഡ് പ്ലാൻ" എന്ന പെൻഷൻ പദ്ധതിയിൽ ഒരു കോടി രൂപാ നിക്ഷേപിച്ചാൽ അടുത്ത മാസം മുതൽ ₹ 46,848 ഓരോ മാസവും പെൻഷനായി ലഭിക്കും. എല്ലാ മാസവും പെൻഷൻ ആവശ്യമില്ല, വാർഷിക പെൻഷൻ മതിയെന്ന് തീരുമാനിച്ചാൽ ₹ 585,595 ഓരോ വർഷവും ലഭിക്കും. ഉടനെ പെൻഷൻ വേണ്ടാ, മറിച്ച് 5 വർഷം കഴിഞ്ഞു പെൻഷൻ ലഭിച്ചു തുടങ്ങിയാൽ മതിയെങ്കിൽ ഒരു മാസത്തെ പെൻഷൻ ₹ 64,033 രൂപയായും വാർഷിക പെൻഷൻ ₹ 8,00,415 രൂപയായും വർധിക്കും. അഥവാ 10 വർഷം കഴിഞ്ഞു മതി പെൻഷനെങ്കിൽ ഒരു മാസത്തെ പെൻഷൻ ₹ 86,335 രൂപയായും വാർഷിക പെൻഷൻ ₹ 10,79,190 രൂപയായും വർധിക്കും. ഭർത്താവിൻ്റെ മരണശേഷം ഭാര്യക്ക് പെൻഷൻ കിട്ടിക്കൊണ്ടിരിക്കും. ഭാര്യയും മരിക്കുമ്പോൾ നിക്ഷേപിച്ച ഒരു കോടി രൂപാ നോമിനിക്ക് ലഭിക്കും. അതായത്, ഒരേ സമയം പെൻഷൻ പദ്ധതിയും അടുത്ത തലമുറയ്ക്കു കൈമാറാനുള്ള സമ്പാദ്യവുമായി ഈ പ്ലാനിനെ ഉപയോഗിക്കാൻ സാധിക്കും.

Call +91 79072 28608

Book Free Consultatiobn

മാനസിക സമ്മർദ്ദങ്ങളില്ലാത്ത വിശ്രമ ജീവിതം

മനുഷ്യജീവിതത്തിൻ്റെ അവസാന കാലഘട്ടം അവശതകളുടെയും രോഗങ്ങളുടെയും കാലമാണ്. പ്രായം കൂടുന്തോറും ഓരോ അവയവങ്ങളുടെയും പ്രവർത്തനം മന്ദീഭവിക്കും. പക്ഷെ നാം ആ സ്ഥിതിയിലേക്ക് അതിവേഗം ഓടിച്ചെല്ലേണ്ടതില്ല. നടക്കേണ്ട സമയത്ത് അതൊക്കെ നടന്നുകൊള്ളട്ടെ. ഈ ഭൂമുഖത്തു ലഭിക്കുന്ന ഒരേയൊരു ജീവിതം ദുരിതപൂർണ്ണമായി ചെലവഴിക്കേണ്ട ഒരാവശ്യവും നമുക്കില്ല. ഇഷ്ടപ്പെട്ട വിനോദങ്ങളിൽ ഏർപ്പെടാം. വൃദ്ധരായ മാതാപിതാക്കളോടും ഭാര്യയോടും മക്കളോടും കൊച്ചുമക്കളോടും ഒപ്പം കൂടുതൽ സമയം ചെലവഴിക്കാം. സൗകര്യപ്പെടുമ്പോഴൊക്കെ ഈ ലോകം ചുറ്റിക്കറങ്ങി കാണാം. ആയാസരഹിതവും ധന്യവും സന്തോഷകരവുമായ ഒരു ജീവിതം നയിച്ചു, കഴിയുന്നിടത്തോളം ജീവിതം ആസ്വദിച്ചതിനു ശേഷം വളരെ സന്തോഷത്തോടുകൂടി അനിവാര്യമായ വാർദ്ധക്യത്തെയും ജീവിതാന്ത്യത്തെയും ആൽമവിശ്വാസത്തോടെ സ്വീകരിക്കാം.

HDFC Life ൻ്റെ മേൽപ്പറഞ്ഞ പദ്ധതിയുടെ പല വകഭേദങ്ങളും ലഭ്യമാണ്. ഇവയെക്കുറിച്ചു ആധികാരികമായി വിശദീകരിക്കാൻ ലൈസൻസുള്ള ഒരു Financial Consultant ആണ് ഞാൻ. കൂടുതൽ വിവരങ്ങൾ അറിയുവാൻ +91 79072 28608 എന്ന ഫോണിൽ ബന്ധപ്പെടുക.

ബന്ധപ്പെട്ട മറ്റു ബ്ലോഗുകൾ

പരാജയപ്പെട്ട സംരംഭകരുടെ കഥകൾ

സാമ്പത്തികഭദ്രത ഉറപ്പാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ